KERALA

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

Blog Image

 തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നാടാകെ പൂരത്തിന്റെ ആവേശത്തിലേക്കെത്തും. ലാലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ എട്ടിനും 8.15നും ഇടയില്‍ കൊടിയേറ്റം നടക്കും.തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവില്‍ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്.

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങളും ഗജവീരന്മാരുടെ എഴുന്നളിപ്പും കുടമാറ്റവും പൂരപ്രേമികളെ പൂരലഹരിയിലെത്തിക്കുന്നു. പൂരം നാളിലെ ഇലഞ്ഞിത്തറ മേളത്തോടെ ആരംഭിക്കുന്ന പൂരം പകല്‍പ്പൂരവും കഴിഞ്ഞ് വെടിക്കെട്ടോടുകൂടി പൂരം സമാപിക്കും.

എട്ട് ഘടകക്ഷേത്രങ്ങളില്‍ രാവിലെ മുതല്‍ രാത്രിവരെ പലസമയങ്ങളിലായി പൂരക്കൊടികള്‍ ഉയരും. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂര്‍, അയ്യന്തോള്‍, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം.സാമ്പിള്‍ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.