രജനികാന്ത് നായികനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വേട്ടയാന്‍’. ചിത്രത്തിലെ ആദ്യഗാനമായ ‘മനസിലായോ’ റിലീസ് ചെയ്തു. മലയാളവും തമിഴും കലര്‍ന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സൂപ്പര്‍ സുബു, വിഷ്ണു എടവന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവന്‍, യുഗേന്ദ്രന്‍ വാസുദേവന്‍, അനിരുദ്ധ് രവിചന്ദര്‍, ദീപ്തി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ്
രജനികാന്ത് നായികനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വേട്ടയാന്‍’. ചിത്രത്തിലെ ആദ്യഗാനമായ ‘മനസിലായോ’ റിലീസ് ചെയ്തു. മലയാളവും തമിഴും കലര്‍ന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സൂപ്പര്‍ സുബു, വിഷ്ണു എടവന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവന്‍, യുഗേന്ദ്രന്‍ വാസുദേവന്‍, അനിരുദ്ധ് രവിചന്ദര്‍, ദീപ്തി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ്. മലേഷ്യ വാസുദേവന്റെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉള്‍പ്പെടുത്തിയത്. ഫെസ്റ്റിവല്‍ മോഡില്‍ എത്തിയ ഗാനത്തില്‍ രജനികാന്തിനൊപ്പം തകര്‍ത്താടുന്ന മഞ്ജുവാര്യരെ കാണാനാകും.
ജയ് ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയാന്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗ്ഗുബട്ടി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
https://www.youtube.com/watch?v=AiD6SOOBKZI&t=154s
ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രമണ്യന്‍, കിഷോര്‍, റെഡിന്‍ കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജി എം സുന്ദര്‍, സാബുമോന്‍ അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.