'ആവേശം' കണ്ട് ആവേശത്തോടെ മാത്രമേ തിയേറ്റർ വിട്ടു ഇറങ്ങാൻ കഴിയൂ. ഡാ മോനെ എന്ന വിളി സിനിമ കഴിഞ്ഞാൽ പിന്നെ നമ്മുടെ നാവിൽ നിന്ന് പോകില്ല.
'ആവേശം' കണ്ട് ആവേശത്തോടെ മാത്രമേ തിയേറ്റർ വിട്ടു ഇറങ്ങാൻ കഴിയൂ. ഡാ മോനെ എന്ന വിളി സിനിമ കഴിഞ്ഞാൽ പിന്നെ നമ്മുടെ നാവിൽ നിന്ന് പോകില്ല.
ഫഹദ് ന്റെ സിനിമ എന്ന് പറഞ്ഞാൽ തന്നെ ഒരു ആവേശം ആണ്, ഇഷ്ടമാണ് എന്തോ അയാളെ. നിരാശപ്പെടേണ്ടി വന്നില്ല.
പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ കിടു വൈബ്. നല്ല ഒരു ഓളം ഉള്ള സിനിമ. ലോജിക്കും കഥയും നോക്കുന്നവർക്കും സിനിമയെ കീറിമുറിക്കാൻ വേണ്ടി പോകുന്നവർക്കും ഇഷ്ടമായെന്ന് വരില്ല. ഫുൾ എന്റർടൈൻമെന്റ് പ്രതീക്ഷിച്ചു പോയാൽ നിരാശപ്പെടേണ്ടിവരില്ല.
ഫഹദ് ഫാസിൽ ന്റെ വൺ മാൻ ഷോ എന്ന് പറയേണ്ടി വരും ഈ സിനിമ. ഡാൻസിന് ഡാൻസ്,ഫൈറ്റ് നു ഫൈറ്റ്, കോമഡിക്കു കോമഡി, സെന്റിക്ക് സെന്റി എല്ലാം ഈ മനുഷ്യന്റെ കയ്യിൽ ഭദ്രം. ഫാൻ ഗേൾ എന്ന നിലയിൽ ഈ മനുഷ്യനോട് ഉള്ള ഇഷ്ടം കൂടി. ഫഹദ്, അയാൾ ഒരു സംഭവം തന്നെ.
ബാംഗ്ലൂർ നഗരത്തിൽ പതിനൊന്ന് കൊല്ലം ജീവിച്ച ഒരാൾ എന്ന നിലയിൽ ഫഹദ് ന്റെ കാരക്ടർ ആയ രംഗ യെ പോലെ ഉള്ള കുറച്ചു പേരെ എനിക്ക് അറിയാം.
മാനറിസം ,ബോഡി ലാംഗ്വേജ്, ഭാഷ, ഡ്രസിങ്,
ഇമോഷൻസ് എല്ലാം കിറുകൃത്യം ആയി ഫഹദ് അനുകരിച്ചിട്ടുണ്ട്.
അതുപോലെ തന്നെ രംഗ യുടെ അതെ സ്വഭാവം ആണ് അവിടെ ഉള്ള കന്നഡിക ഗുണ്ടകൾക്ക്. പെണ്ണുങ്ങളെ അവർക്ക് ഭയങ്കര ബഹുമാനം ആണ്.
അമ്പാൻ ആയി അഭിനയിച്ച സജിൻ ഗോപു ആണ് പിന്നെ ഈ സിനിമയിൽ ഇഷ്ടപെട്ടത്. അയാൾ വില്ലൻ ആയും കൊമേഡിയൻ ആയും തിളങ്ങും എന്ന് മനസ്സിലായി. കോളേജ് പിള്ളേർ മൂന്നും കൊള്ളാം.
തിയേറ്ററിൽ പോയി നല്ല ഓളത്തിൽ കാണേണ്ട സിനിമ ആണ്. കുറെ ചിരിക്കാനുണ്ട്.
ബാംഗ്ലൂരിലെ സ്ട്രീറ്റുകളും, റെഡ്‌ഡിമാരുടെ ഗുണ്ടായിസവും, കന്നഡ ഭാഷയും പഴയ ബാംഗ്ലൂർ ജീവിതകാലത്തേക്കു എന്നെ കൂട്ടി കൊണ്ടുപോയി. നൊസ്റ്റാൾജിയ തലപൊക്കി. പഴയ കഥകൾ പഴയ സ്ഥലങ്ങൾ, പഴയ മുഖങ്ങൾ എല്ലാം കണ്മുൻപിൽ വന്നു നിന്നു.
രമ്യ മനോജ് ,നോർത്ത് കരോലിന