LITERATURE

മികച്ച ചിത്രം ‘ആട്ടം’; ഋഷഭ് ഷെട്ടി മികച്ച നടൻ; മികച്ച നടിയായി നിത്യാ മേനോനും; 70-ാം ദേശീയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

Blog Image
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവഹിച്ച മലയാള ചിത്രമായ ‘ആട്ടം’ സ്വന്തമാക്കി. ചിത്രത്തിനാണ് മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരം. മഹേഷ് ഭുവനേന്ദാണ് എഡിറ്റർ.കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു.

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവഹിച്ച മലയാള ചിത്രമായ ‘ആട്ടം’ സ്വന്തമാക്കി. ചിത്രത്തിനാണ് മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരം. മഹേഷ് ഭുവനേന്ദാണ് എഡിറ്റർ.കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. മികച്ച നടിയായി മലയാളിയായ നിത്യ മേനോനും മാനസി പരേഖും തിരഞ്ഞെടുക്കപ്പെട്ടു. ‘തിരുച്ചിത്രമ്പലം’ എന്ന തമിഴ് ചിത്രത്തിനാണ് നിത്യക്ക് അവാര്‍ഡ്‌ ലഭിച്ചത്. ‘കച്ച് എക്‌സ്പ്രസ്’ എന്ന ചിത്രമാണ് മാനസിക്ക് അവാർഡ് നേടിക്കൊടുത്തത് . 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

70-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ

നടൻ – ഋഷഭ് ഷെട്ടി (കാന്താര

മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് (കച്ച് എക്‌സ്പ്രസ്)

സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)

ജനപ്രിയ ചിത്രം -കാന്താര

നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ (ഫോജ)

ഫീച്ചർ ഫിലിം – ആട്ടം

തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)

തെലുങ്ക് ചിത്രം – കാർത്തികേയ 2

തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ

മലയാള ചിത്രം – സൗദി വെള്ളക്ക

കന്നഡ ചിത്രം – കെജിഎഫ് 2

ഹിന്ദി ചിത്രം – ​ഗുൽമോഹർ

സംഘട്ടനസംവിധാനം – അൻബറിവ് (കെജിഎഫ് 2)

നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രമ്പലം)

ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)

സം​ഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)

ബിജിഎം – എആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)

കോസ്റ്റ്യൂം- നിഖിൽ ജോഷി

പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)

എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)

സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)

ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)

​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)

​ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)

ബാലതാരം-ശ്രീപഥ് (മാളികപ്പുറം)

സഹനടി – നീന ​ഗുപ്ത (ഊഞ്ചായി)

സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)

പ്രത്യേക ജൂറി പുരസ്കാരം

നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ),

സം​ഗീത സംവിധായകൻ -സഞ്ജയ് സലിൽ ചൗധരി ( കാഥികൻ)

തെലുങ്ക് ചിത്രം – കാർത്തികേയ 2

തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ

മലയാള ചിത്രം – സൗദി വെള്ളക്ക

കന്നഡ ചിത്രം – കെജിഎഫ് 2

ഹിന്ദി ചിത്രം – ​ഗുൽമോഹർ

മികച്ച ഫിലിം ക്രിട്ടിക് -ദീപക് ദുവ

മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ ( കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോഗ്രഫി)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.