LITERATURE

ക്ലബ്ബ് വാർഷികാഘോഷം (കവിത )

Blog Image
വൈൻ ഇല്ലെന്ന വിഷമം ചിലർക്ക്  കൂടാതെ ദോശ പിസ്സ കൗണ്ടറുകൾ നൂഡിൽസും വെജ്ഫ്രൈഡ്റൈസും മധുരപലഹാരങ്ങളുണ്ട് പലകൂട്ടം

ക്ലബ്ബിന്റെ പ്രോഗ്രാമാണതിൽ വൈ-
ക്ലബ്യമൊട്ടുമില്ലാതെ പങ്കെടുക്കാം
പാനിപൂരിയും ചാട്ടും സമോസയും
പാനീയങ്ങളായി ജ്യൂസുകളനവധി
മെയ്ൻകോഴ്സുകളുണ്ട് പലവിധം 
വൈൻ ഇല്ലെന്ന വിഷമം ചിലർക്ക് 
കൂടാതെ ദോശ പിസ്സ കൗണ്ടറുകൾ
നൂഡിൽസും വെജ്ഫ്രൈഡ്റൈസും
മധുരപലഹാരങ്ങളുണ്ട് പലകൂട്ടം
ചതുരർ ചിലരതുഭുജിച്ചു പലവട്ടം
ഐസ്ക്രീമുകൾ കപ്പും കോണും 
ടേസ്റ്റിലും നിറത്തിലും വ്യത്യസ്തം 
ഷുഗർകാൻഡിയും പോപ്കോണും
വേഗം കിട്ടാൻ വെമ്പുന്ന കുട്ടികൾ
സെൽഫിയെടുക്കുന്ന ദമ്പതികൾ
തൽസമയം സ്റ്റാറ്റസിടുവാൻ മത്സരം
കൊഴുപ്പ് കൂട്ടാൻ നൃത്തവും പാട്ടും 
അഴക് പകരാൻ വർണ്ണവെളിച്ചവും
വേദിയിലോർക്കസ്ട്ര പെരുക്കുന്നു 
ആദ്യം കഴിച്ചവരുടെ വയറ്റിൽ മേളം
അതിഥികളിൽ പ്രധാനിയെഴുന്നേറ്റു
അതിനുതൊട്ടുപുറകെ പരിവാരങ്ങളും
വേദിയിൽനിന്നും വയർ തിരുമ്മിച്ചിലർ
ദ്രുതഗതിയിലോടി പുറത്തുവന്നു
ചിലർക്ക് മേലോട്ടും കീഴോട്ടുമിടവിട്ട്
ചിലർക്കിടക്കിടെ പുളിച്ചുതികട്ടൽ, 
വയർസ്തംഭനം, ചിലർക്കേമ്പക്കം, 
വായുകോപം പിന്നെ നെഞ്ചെരിച്ചിലും
ബാത്റൂമുകൾക്കുമുന്നിലിടിയായി 
കാത്തുനിൽക്കാനാവാതെ ജനങ്ങൾ
പ്രശ്നക്കാരൻ പാനിപൂരിയാണത്രേ
കശ്മലൻമാർ പാചകക്കാർതന്നെ
തൂത്തുവാരി പാചകപ്പുര വെടുപ്പാക്കി
വൃത്തിയോടെ കഴുകിവേണം ദഹണ്ണം
ഇത്തിരിപോലും ഭംഗം വരുത്തിയാൽ
ഇത്തരമനുഭവം ഇനിയും പ്രതീക്ഷിക്കാം
*********************************
മോഹൻദാസ് വടക്കുംപുറം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.