LITERATURE

'ടോക്സിക്' ൽ നയൻതാരയും

Blog Image
2025 ഏപ്രിൽ 10-ന് ഒരു പാൻ ഇന്ത്യൻ ചിത്രമായി 'ടോക്സിക്'തിയേറ്ററുകളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. ഗീതു മോഹൻദാസ് ഇതിനു മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങളിലിരുന്നു ഈ ചിത്രം വളരെ വ്യത്യസ്തമായ, ഒരു കൊമേർഷ്യൽ ചിത്രമായിരിക്കുമത്രേ!

'മൂത്തോൻ' എന്ന സിനിമക്ക് ശേഷം ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടോക്സിക്' എന്നും ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് കന്നഡ സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ യഷ് ആണെന്നും നായകിയായി അഭിനയിക്കുന്നത് ബോളിവുഡ് താരം കിയാര അഡ്വാനിയുമാണെന്നുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രം കുറിച്ച് ലഭിച്ചിരിക്കുന്ന മറ്റു ചില പുതിയ വാർത്തകൾ ഈ സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും, മറ്റൊരു ബോളിവുഡ് താരമായ ഹുമ ഗുരേഷിയും അഭിനയിക്കുന്നുണ്ടത്രേ. നേരത്തെ ഈ ചിത്രത്തിലേക്ക് മറ്റൊരു ബോളിവുഡ് താരമായ കരീന കപൂറിനെയും പരിഗണിച്ചിരുന്നുവത്രേ! കരീന കപൂർ ചെയ്യാനിരുന്ന കഥാപാത്രത്തിലേക്കാണത്രെ ഇപ്പോൾ നയൻതാരയെ തിരഞ്ഞെടുത്തിരിക്കുന്നത്. ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇന്ത്യയിലും, യു.കെ.യിലുമാണത്രെ നടക്കുന്നത്. അധോലോകത്തലവനായിട്ടാണത്രെ യഷ് എത്തുന്നത്. 2025 ഏപ്രിൽ 10-ന് ഒരു പാൻ ഇന്ത്യൻ ചിത്രമായി 'ടോക്സിക്'തിയേറ്ററുകളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. ഗീതു മോഹൻദാസ് ഇതിനു മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങളിലിരുന്നു ഈ ചിത്രം വളരെ വ്യത്യസ്തമായ, ഒരു കൊമേർഷ്യൽ ചിത്രമായിരിക്കുമത്രേ!

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.