LITERATURE

അരാഫത്ത് മലമുകളിലേയ്ക്കുള്ള മുസ്ലീങ്ങളുടെ ഹജ്ജ് തീര്‍ത്ഥയാത്ര

Blog Image
മുസ്ലീം സഹോദരങ്ങള്‍ പ്രതിവര്‍ഷം ജൂണ്‍മാസത്തില്‍ നോയമ്പിനുശേഷം ഭക്തിയാദരവോടെ സൗദി അറേബ്യയിലെ മെക്കയില്‍നിന്നും 19.3 കിലോമീറ്റര്‍ (12 മൈല്‍സ്) ദൂരത്തുള്ള അരാഫത്ത് മലമുകളില്‍ ചേരുന്നു. ഹില്‍ ഓഫ് മേഴ്സി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അരാഫത്ത് കുന്നിന്‍ മുകളില്‍ കൂട്ടമായി എത്തി ശരീര സൗഖ്യത്തിനും ആരോഗ്യത്തിനും സമ്പദ്സമൃദ്ധിയ്ക്കുമായി ഹജ് തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥിക്കുന്നു

ഫിലാഡല്‍ഫിയാ,യു.എസ്.എ.: മുസ്ലീം സഹോദരങ്ങള്‍ പ്രതിവര്‍ഷം ജൂണ്‍മാസത്തില്‍ നോയമ്പിനുശേഷം ഭക്തിയാദരവോടെ സൗദി അറേബ്യയിലെ മെക്കയില്‍നിന്നും 19.3 കിലോമീറ്റര്‍ (12 മൈല്‍സ്) ദൂരത്തുള്ള അരാഫത്ത് മലമുകളില്‍ ചേരുന്നു. ഹില്‍ ഓഫ് മേഴ്സി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അരാഫത്ത് കുന്നിന്‍ മുകളില്‍ കൂട്ടമായി എത്തി ശരീര സൗഖ്യത്തിനും ആരോഗ്യത്തിനും സമ്പദ്സമൃദ്ധിയ്ക്കുമായി ഹജ് തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥിക്കുന്നു. പ്രഭാത തുടക്കത്തിനുമുന്‍പായുള്ള അന്ധകാര നിബിഢമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലി കാല്‍നടയാത്ര തുടങ്ങുന്നു. 
    അരാഫത്ത് പര്‍വ്വത ശിരസിലേയ്ക്കുള്ള തീര്‍ത്ഥാടനശേഷം മാനസീകമായും ശാരീരികമായും ആത്മീകമായും സന്തുഷ്ടിയും സാമധാനവും കൈവരിച്ചതായി വിവിധ ലോകരാഷ്ട്രങ്ങളില്‍നിന്നും എത്തിച്ചേര്‍ന്ന മുസ്ലീം മതസ്ഥര്‍ പറയുന്നതായി അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിതത്തില്‍ ഒരിക്കലും അനുഭവിയ്ക്കാത്ത മാനസീക സംതൃപ്തി അനുഭവപ്പെടുന്നതായി ആനന്ദത്തോടെ സ്പാനിഷ് തീര്‍ത്ഥാടകനായ അലി ഉസ്മാന്‍ പരസ്യമായി അവകാശപ്പെടുന്നതായും എ. പി. റിപ്പോര്‍ട്ടില്‍ പറയുന്നു. ഉസ്മാന്‍ അടക്കമുള്ള പല തീര്‍ത്ഥാടകരുമായുള്ള സംഭാഷണത്തില്‍ പിന്‍കാലങ്ങളില്‍ അരാഫത്ത് മലമുകളില്‍ എത്തിയശേഷം ജീവിതത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ക്കുവേണ്ടി ദൈവത്തോട് നന്ദിപറയുന്നതായും വെളിപ്പെടുത്തി. 
    1435 വര്‍ഷങ്ങള്‍ക്ക് മുന്‍പായി മുഹമ്മദ് പ്രവാചകന്‍ അരാഫത്ത് മലയില്‍നിന്നും നടത്തിയ അന്തിമമായ പ്രഭാഷണത്തില്‍ ജനതയുടെ ഐക്യതയും സമത്വവും പരിപാവനമായി പരിരക്ഷിയ്ക്കണമെന്ന് ആത്മാര്‍ത്ഥമായി ആവശ്യപ്പെടുന്ന വേദവചനങ്ങള്‍ ലോക ജനത പവിത്രമായി പരിരക്ഷിയ്ക്കട്ടെ, പാലിയ്ക്കട്ടെ.
    ലോകത്തിലെ ഏറ്റവും വലിയ മതപരമായ ജനസഞ്ചയം ആണ് ഹജ്ജിനുവേണ്ടി അരാഫത്ത് മലയില്‍ പ്രാര്‍ത്ഥനയോടെ എത്തിച്ചേരുന്നത്. ഔദ്യോഗികമായി ചടങ്ങുകള്‍ തീര്‍ത്ഥാടകര്‍ മെക്കയിലെ ഗ്രാന്‍റ് മോസ്ക്കില്‍ നിന്നും സിറ്റിയ്ക്കു പുറത്തായി മരുഭൂമിയിലെ വൈറ്റ് റ്റെന്‍റുകള്‍ ഉള്ള മിനായില്‍ എത്തിയശേഷം ആരംഭിയ്ക്കുന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയ്ക്കു മുന്‍പായുള്ള ഹജ്ജ് തീര്‍ത്ഥാടനങ്ങള്‍ക്ക് ശരാശരി 20 ലക്ഷത്തിലധികം മുസ്ലീം മതസ്ഥര്‍ എത്തിചേരുന്നതായി സൗദി അറേബ്യന്‍ അധികൃതര്‍ പറയുന്നു.
    സാമ്പത്തിക ശക്തിയും പൂര്‍ണ്ണാരോഗ്യത്തിലുമുള്ള സകല മിസ്ലീം വിശ്വാസികളും ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും 5 ദിവസം നീണ്ട ഹജ്ജ് തീര്‍ത്ഥാനടയാത്ര നടത്തുന്നത് മുസ്ലീം മതാചാരങ്ങളുടെ അനുസ്മരണയ്ക്കും പ്രവാചകരുടെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണവുമായി വിശ്വസിക്കുന്നു.  ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്‍റെ കെടുതികളും ഗള്‍ഫ് മേഖലയിലെ ഏറ്റുമുട്ടലുകളും ഭീഷണികളും യുദ്ധസന്നാഹങ്ങള്‍ സമാഹരിയ്ക്കുമ്പോഴും ഹജ്ജിന്‍റെ പാവനത്വവും ആത്മിക തേജസും പരിപൂര്‍ണ്ണമായി പരിരക്ഷയ്ക്കുവാന്‍ സാധിച്ചതായി സംശയിക്കുന്നു. 
    ഗാസാ സ്ട്രിപ്പിലുള്ള പാലസ്തീന്‍ മുസ്ലീമിന് ഇസ്രായേല്‍-ഈജിപ്റ്റ് അതിര്‍ത്തിയിലൂടെ മെക്കായിലേയ്ക്കുള്ള യാത്ര നിയന്ത്രണംമൂലവും, തുടര്‍ച്ചായുള്ള വെടിവെയ്പും പീരങ്കിപ്രയോഗം മൂലവും ഹജ്ജ് ചടങ്ങുകളില്‍ എത്തിച്ചേരുവാന്‍ അസാദ്ധ്യമായിരുന്നു. പുണ്യഭൂമിയിലേയ്ക്കുള്ള ആത്മീക യാത്രകളെ രാഷ്ട്രീയകരിയ്ക്കരുതെന്ന സൗദി അധികാരികളുടെ ആഹ്വാനത്തെ നിശേഷം നിരാകരിച്ചുകൊണ്ടുള്ള ഗള്‍ഫ് മേഖലയിലെ പോരാട്ടം നിര്‍ത്തണമെന്നും എല്ലാ രാജ്യക്കാരും അവശ്യപ്പെടണം.
    ഹജ്ജ് തീര്‍ത്ഥയാത്രയുടെയും കര്‍മ്മ പരിപാടികളുടെയും അന്തിമഘട്ടത്തില്‍ ഭക്തി പുരസരം പുരുഷന്മാര്‍ തല മുണ്ഡനം ചെയ്യുകയും സ്ത്രീകള്‍ ഓരോ പ്രവിശ്യയിലെ ആചാരാനുസരണം നവജീവന്‍ പ്രാപിച്ചതായി മുടി താഴ്ത്തി കത്രിച്ചുകളയുകയും ചെയ്യുന്നു. 
    അനിയന്ത്രിതമായ സൂര്യതാപം മൂലം ജൂണ്‍മാസം 1301 ഹജ്ജ് തീര്‍ത്ഥാടകര്‍ മരിച്ചതായി സൗദി അറേബ്യന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ അറിയിപ്പില്‍ പറയുന്നു. 2015-ല്‍ ആയിരക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ ആള്‍കൂട്ടത്തിന്‍റെ തിരക്കുമൂലം ചവിട്ടേറ്റു കൊല്ലപ്പെട്ടു.  

കോര ചെറിയാന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.