PRAVASI

ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാനായി ജോജി തോമസ് , വൈസ് ചെയർ സതീശൻ നായർ ,ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ .

Blog Image
ഫൊക്കാനയുടെ 2024 -2026 ലെ  ട്രസ്റ്റീ ബോർഡ് ചെയർമാനായി  ജോജി തോമസ് തെരഞ്ഞെടുക്കപ്പെട്ടു, വൈസ് ചെയർ ആയി സതീശൻ നായരും  ,ട്രസ്റ്റീ ബോർഡ്  സെക്രട്ടറിആയി  ബിജു ജോൺ കൊട്ടാരക്കരയും  എതിരില്ലാതെ തെരെഞ്ഞെടുക്കപെട്ടു.

ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024 -2026 ലെ  ട്രസ്റ്റീ ബോർഡ് ചെയർമാനായി  ജോജി തോമസ് തെരഞ്ഞെടുക്കപ്പെട്ടു, വൈസ് ചെയർ ആയി സതീശൻ നായരും  ,ട്രസ്റ്റീ ബോർഡ്  സെക്രട്ടറിആയി  ബിജു ജോൺ കൊട്ടാരക്കരയും  എതിരില്ലാതെ തെരെഞ്ഞെടുക്കപെട്ടു. ട്രസ്റ്റീ ബോർഡ് ചെയർമാനായിരുന്ന സജി പോത്തന്റെ നേതൃത്വത്തിൽ ആയിരുന്നു തെരെഞ്ഞെടുപ്പ് നടന്നത്  . ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും മീറ്റിങ്ങിൽ സന്നിഹിതർ ആയിരുന്നു.

ഫൊക്കാന ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ മുൻ പ്രസിഡന്റ് ജോർജി വർഗീസ് ,  ജോജി തോമസ്, സണ്ണി മാറ്റമന , കല ഷഹി , ബിജു ജോൺ , സതീശൻ നായർ , ടോണി കല്ലുകാവിങ്കൽ  എന്നിവർ പങ്കെടുത്തു.

 കാനഡക്ക്  അഭിമാനമയി ട്രസ്റ്റി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോജി തോമസ് ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് മെംബേർ ,   അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ശേഷമാണ്  ട്രസ്റ്റീ ബോർഡ് ചെയർ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ഈ വര്ഷത്തെ ഇലക്ഷൻ കമ്മിറ്റി മെംബർ ആയി പ്രവർത്തിക്കുകയും ഫൊക്കാന തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താൻ കഴിഞ്ഞത് ജോജി തോമസിന്റെ കഴിവ് കൊണ്ട് കൂടിയാണ്.കാനഡയിൽ നിന്നുള്ള ഫൊക്കാനയുടെ ഏറ്റവും ശക്തനായ നേതാവ് കൂടിയാണ് അദ്ദേഹം.  കാനഡക്ക്  അഭിമായി ആദ്യമായാണ്
 ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് ചെയർമാനായി കാനഡയിൽ നിന്ന് ഒരാൾ തെരെഞ്ഞെടുക്കപ്പെട്ടുന്നത് .
കാനഡ ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) മുൻ  പ്രസിഡണ്ട് ആയ ജോജി തോമസ് വണ്ടന്മാക്കിയിൽ കാനഡ  മലയാളികളുടെ ഇടയിൽ  അറിയപ്പെടുന്ന സാമുദായിക -കാരുണ്യ പ്രവർത്തകൻ കൂടിയാണ്.കാനഡയിൽ  രണ്ടു ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ കൂടിയായ അദ്ദേഹം റിയൽ തോംസൻ ഫുഡ്സ് എന്ന സ്‌നാക്‌സ് മാനുഫാച്ചറിംഗ് കമ്പനിയും ലണ്ടൻ ഒന്റാറിയോയിൽ മിന്റ് ലീവ്സ് ഇന്ത്യൻ കിച്ചൻ എന്ന പേരിൽ ഒരു റെസ്റ്റോറന്റ്റും നടത്തുന്നുണ്ട്.

 ലണ്ടൻ സൈന്റ്റ് മേരീസ് സീറോ മലബാർ പള്ളിയിയിൽ മൂന്നു തവണ ട്രസ്റ്റീ ആയിരുന്ന ജോജി സേക്രഡ് ഹാർട്ട് സീറോ മലബാർ മിഷന്റെ മുൻ പാരിഷ് കൗൺസിൽ അംഗവുമാണ് , ബിൽഡിങ്ങ് കമ്മിറ്റി ചെയർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ലണ്ടൻ ക്നാനായ കാത്തലിക് ചർച്ചിന്റെ പാരിഷ് കൗൺസിൽ മെംബറും , ഡയറക്റ്റ്റേറ്റ്   ഓഫ് ക്നാനായ കാത്തലിക് ഇൻ കാനഡയുടെ ചെയർമാനും ആണ്.   പാലാ വള്ളിച്ചിറ സ്വദേശിയായ ജോജി കാനഡയിലേക്ക് കുടിയേറിയ ശേഷം കാനഡയിലെ  മലയാളികളുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.  ഭാര്യ:രേഖ ജോജി (നഴ്‌സ്‌). മക്കൾ: ജെറെമി, ജോനാഥൻ, ജൈഡൻ.

വൈസ് ചെയർ ആയി തെരെഞ്ഞെടുക്കപ്പെട്ട സതീശൻ നായർ നാഷണൽ കമ്മിറ്റി മെംബേർ ആയും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് . മിഡ് വെസ്റ്റ് മലയാളീ അസോസിയെഷന്റെ മുൻ പ്രസിഡന്റ്  കൂടിയായ സതീഷ്  NFIA യുടെ  സെക്രട്ടറി , വൈസ് പ്രസിഡന്റ്  എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ചിക്കാഗോ FIA യുടെ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുള്ള സതീഷ്   KHNA യുടെ വൈസ് പ്രസിഡന്റ് , ട്രസ്റ്റീ വൈസ് ചെയർ , കമ്മിറ്റി മെംബെർ  എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഓവർസീസ് കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ കൂടിയായ സതീഷ്  IOC USA യുടെ കേരളാ  പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു  ഗീതാമണ്ഡലം സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കരുണാ ഫൗണ്ടേഷന്റെ ചെയർമാൻ ആയും പ്രവർത്തിക്കുന്നു .   ലോകകേരളാസഭ  മെംബേർ കൂടിയാണ് സതീഷ് നായർ . 
കേരളാ വിദ്യാർത്ഥി യൂണിയന്റെ   പ്രവർത്തകനായി  സ്കൂൾ  കോളേജ്  തലങ്ങളിൽ  സംഘടന പ്രവർത്തനം നടത്തി നേത്യുനിരയിൽ പ്രവർത്തിച്ചു.യൂത്ത് കോൺഗ്രസ്  ഭാരവാഹിയായും പ്രവർത്തിച്ചിട്ടുള്ള സതീഷ്
 നിരവധി പുരസ്‌കാരങ്ങളും  അവാർഡുകളും നേടിയിട്ടുള്ള വ്യക്തിയാണ് .  ഭാര്യ. വിജി നായർ മക്കൾ :  വരുൺ നായർ ,  നിതിൻ നായർ  എന്നിവരോടൊപ്പം ചിക്കാഗോയിൽ ആണ് താമസം. 
 സെക്രട്ടറി ആയി തെരെഞ്ഞെടുക്കപ്പെട്ട  ബിജു ജോൺ  ഫൊക്കാനയുടെ 2022-24 ഭരണസമിതിയിൽ  ട്രഷററായി പ്രവർത്തിച്ചു നല്ല ഒരു പ്രവർത്തനം കാഴ്ച വെച്ച വ്യക്തി കൂടിയാണ്. അസാധാരണമായ സാമ്പത്തിക കാര്യനിർവഹണവും സംഘടനാ വൈദഗ്ധ്യവുമാണ്  അദ്ദേഹം കാഴ്ച് വെച്ചത്.
ഫൊക്കാനയുടെ മുൻ അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആയും പ്രവർത്തിച്ചിട്ടുള്ള ബിജു  
നിലവിൽ ലോക കേരള സഭാംഗവുമാണ് .

അറിയപ്പെടുന്ന മാധ്യമ പ്രവർത്തകൻ കൂടിയായ  ബിജു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) യുടെ ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹിയായിരുന്നു.  ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്ററായും കൺവെൻഷൻ മാഗസിൻ ചീഫ് എഡിറ്ററായും, കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക് സിൽവർ ജൂബിലി സുവനീർ ചീഫ് എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ  (കീൻ)  ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോർഡിനേറ്റർ ആണ്. കീൻ ലോങ്ങ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എൻജിനീയറിങ്, എം.ബി.എ എന്നീ ബിരുദങ്ങൾ കരസ്ഥമാക്കിയ ബിജു ജോൺ കൊട്ടാരക്കര  ജീവകാരുണ്യ പ്രവർത്തൻ കൂടിയാണ് . ഭാര്യ ഷിജി ജോൺ , മക്കൾ : ക്രിസ്റ്റീന , ജൊവാന എന്നിവരുമൊത്തു ന്യൂ യോർക്കിൽ ആണ് താമസം .
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.