കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2025-ല്‍ നടക്കുന്ന ഹിന്ദു മഹാസംഗമം സംഘടനയുടെ രജതജൂബിലി ആഘോഷം കൂടിയായിരിക്കും. വിപുലമായ പരിപാടികളോടു കൂടി നടത്തപ്പെടുന്ന ഈ രജതജൂബിലി ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡണ്ട് ഡോ. നിഷാ പിള്ള പറഞ്ഞു
ചിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2025-ല്‍ നടക്കുന്ന ഹിന്ദു മഹാസംഗമം സംഘടനയുടെ രജതജൂബിലി ആഘോഷം കൂടിയായിരിക്കും. വിപുലമായ പരിപാടികളോടു കൂടി നടത്തപ്പെടുന്ന ഈ രജതജൂബിലി ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞതായി പ്രസിഡണ്ട് ഡോ. നിഷാ പിള്ള പറഞ്ഞു.
കെ.എച്ച്.എന്‍.എ മിഡ്വെസ്റ്റ് റീജിയന്‍, ചിക്കാഗോ സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. സംഘടനയുടെ വിവിധ കര്‍മ്മപദ്ധതികള്‍ നടന്നുവരുന്നതായും യുവതലമുറയെ കൂടുതല്‍ ഉള്‍പ്പെടുത്തി വിവിധ പ്രോഗ്രാമുകള്‍ നടത്തിവരുന്നതായും പ്രസിഡണ്ട് പ്രത്യേകം എടുത്തുപറഞ്ഞു. കൂടാതെ സദസ്സിന്‍റെ വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയും ചെയ്തു. സംഘടനയുടെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍മ്മപരിപാടികള്‍ക്കും നിങ്ങള്‍ ഓരോരുത്തരുടെയും കൂട്ടായ സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.
ട്രസ്റ്റി മെംബര്‍ അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ജുഡീഷ്യല്‍ അംഗം സതീശന്‍ നായര്‍ ഏവരെയും സ്വാഗതം ചെയ്തു. ജുഡീഷ്യല്‍ കമ്മിറ്റി ചെയര്‍മാനും മുന്‍ പ്രസിഡണ്ടുമായ അനില്‍കുമാര്‍ പിള്ള, വൈസ് പ്രസിഡണ്ട് സുരേഷ് നായര്‍, ട്രസ്റ്റി മെംബര്‍ പ്രസന്നന്‍ പിള്ള, കമ്മിറ്റി മെംബര്‍ വിജി എസ്. നായര്‍, യൂത്ത് ചെയര്‍ നിതിന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൂടാതെ രാധാകൃഷ്ണന്‍ നായര്‍, എംആര്‍ജി പിള്ള, സുരേഷ് ബാലചന്ദ്രന്‍, രവി കുട്ടപ്പന്‍, ചന്ദ്രന്‍പിള്ള, രാജമ്മ ഗോപാലകൃഷ്ണന്‍, ലക്ഷ്മി സുരേഷ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വി. ഗോപാലകൃഷ്ണന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.