LITERATURE

കുരുപ്പാ -കഥ

Blog Image
ഒരു കഥയെഴുതുന്നതിന്റെ തിരക്കിലാണ് ഞാൻ.കഥയുടെ അവസാന ഭാഗംഎത്ര എഴുതിയിട്ടും തൃപ്തിയാകുന്നില്ല.കണ്ണുകളടച്ച് കസേരയിൽ ചാരി കിടക്കുമ്പോൾപല മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി.ഒരു നേർത്ത കരച്ചിൽ കാതിൽ മുഴങ്ങുന്നത് പോലെ.

ഒരു കഥയെഴുതുന്നതിന്റെ തിരക്കിലാണ് ഞാൻ.കഥയുടെ അവസാന ഭാഗംഎത്ര എഴുതിയിട്ടും തൃപ്തിയാകുന്നില്ല.കണ്ണുകളടച്ച് കസേരയിൽ ചാരി കിടക്കുമ്പോൾപല മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി.ഒരു നേർത്ത കരച്ചിൽ കാതിൽ മുഴങ്ങുന്നത് പോലെ.ആ ആ കരച്ചിൽ നല്ല പരിചയം ഉള്ളതുപോലെ.അത് അത് അത് ഹേമയുടെ കരച്ചിൽ അല്ലേ.
മനസ്സ് ഒന്നും പിടഞ്ഞു ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടമല്ലാത്ത ആ ദിവസം
വർഷങ്ങൾക്ക് പുറകിലേക്ക് എൻ്റെമനസ്സ് സഞ്ചരിച്ചു.ഹേമ വെളുത്തു മെലിഞ്ഞ സുന്ദരിയാപെൺകുട്ടി.ഞാൻഅമ്മാവൻറെ വീട്ടിൽ പിജിയ്ക്ക്പഠിക്കാൻ പോയി നിന്നപ്പോഴാണ് ഹേമയെ പരിചയപ്പെടുന്നത് .പാലുമായി വരുമ്പോൾപുഞ്ചിരികൾ ഞങ്ങൾ അന്യോന്യം കൈമാറിയിരുന്നു.

എന്ത് നിഷ്കളങ്കതയാണ് അവളുടെ പുഞ്ചിരിക്ക് .ഒരു ദിവസം പാലുമായി വന്നപ്പോൾ മുറ്റത്ത് മണ്ണ് തോണ്ടുന്ന എന്നെ കൗതുകത്തോടെ നോക്കി .ഞാൻ ഹേമയോട് ചോദിച്ചു .കുരുപ്പാ കണ്ടിട്ടുണ്ടോ .ഇല്ലാ എന്ന്അവൾ തലയാട്ടി. മണ്ണിരയുടെ വിസർജനം ആണ് കുരുപ്പ എന്ന് ഞാൻ പറഞ്ഞപ്പോൾഅത്ഭുതത്തോടെ എന്നെ നോക്കിചിരിച്ചുകൊണ്ട് ഓടിപ്പോയി.

വീട്ടിൽ ആരുമില്ലാത്ത ദിവസം കോളിംഗ് വെല്ലു കേട്ടാണ് ഞാൻ കതക് തുറക്കുന്നത് .പുറത്ത് ശക്തമായ മഴ നനഞ്ഞൊട്ടിയ ദേഹവുമായി ഹേമപാലുമായി മുന്നിൽ നിൽക്കുന്നു.
ശരീരത്തിലൂടെ എൻ്റെ കഴുകൻകണ്ണുകൾ പരതി നടന്നു.ഒരു നിമിഷം എന്നിലെ മനുഷ്യൻ മൃഗമായി മാറി.
എൻ്റെകര വലയത്തിൽ കിടന്ന് കുതറി കരഞ്ഞ അവളുടെ കരച്ചിൽമഴയുടെ ശബ്ദത്തിൽ അലിഞ്ഞു പോയി.
ബലമായി അവളിലെ എല്ലാം കവർന്നെടുത്ത് കിതച്ചുകൊണ്ട് കിടന്നപ്പോൾ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങിയ കണ്ണുനീർ.
ഒന്നും പറയാതെ മുറിക്കുള്ളില്‍ നിന്ന് അഴിഞ്ഞു ഉലഞ്ഞ മുടിയുമായി ഇറങ്ങിപ്പോയ ഹേമയെ രണ്ടുമാസത്തിനു ശേഷമാണ്ഞാൻ വീണ്ടും കാണുന്നത്.ആകെ കോലം കെട്ടു പോയിരിക്കുന്നു അവൾഎൻ്റെമുഖത്തേക്ക് കുറെ നേരം നോക്കി നിന്നു .പിന്നെ അടക്കിപ്പിടിച്ച കരച്ചലിന്റെ ശബ്ദത്തിൽ.എൻ്റെ വയറ്റിലും കുരുപ്പ മുളച്ചിരിക്കുന്നു.പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് രാത്രി വണ്ടിയിൽ ഞാൻനാടുവിട്ടു.തോളിൽ തട്ടി വിളിക്കുന്നു.കണ്ണ് തുറന്നു നോക്കിയപ്പോൾ ഭാര്യ കട്ടൻകാപ്പി നീട്ടിക്കൊണ്ട് പറഞ്ഞു നാളെ ഹോസ്പിറ്റലിൽ പോകേണ്ട ദിവസമാണ് ഞാൻ മൂളികൊണ്ട് കാപ്പി കുടിച്ചു
.കല്യാണം കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞു. കുട്ടികൾ ഇല്ലാത്തതിന്റെ സങ്കടം അവളുടെ കണ്ണുകളിൽ കാണാം പാവംഎത്രയെത്ര ആശുപത്രികൾ കയറി ഇറങ്ങി രണ്ടുപേർക്കും കുഴപ്പമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്

വയറിൽ തലോടിക്കൊണ്ട് നിൽക്കുന്ന ഹേമയുടെ മുഖംചോദ്യം കിട്ടാത്ത ഉത്തരമായി എൻ്റെമുന്നിൽ നിൽക്കുന്നു.ഞാനാണ് കുഞ്ഞിൻ്റെഅച്ഛൻ എന്ന അവൾ ആരോടും പറയാതിരുന്നത്..
കഥ പൂർത്തീകരിക്കാതെ പേനതാഴെ വെച്ചു. കണ്ണുകളിൽ കൂടിപ്രളയം പെയ്തു ഇറങ്ങി.പ്രളയത്തിൽ കഥയിലെ വാക്കുകൾ നനഞ്ഞ്കുരുപ്പ പോലെയായി.

മിനി തോമസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.