PRAVASI

മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 13-ന്

Blog Image
മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 13-ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ മോര്‍ട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നതാണ്.

ചിക്കാഗോ:മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 13-ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ മോര്‍ട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നതാണ്. പ്രശസ്ത സിനിമാതാരം ആന്‍ അഗസ്റ്റിന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഓണാഘോഷത്തോടൊപ്പം തന്നെ വയനാടിന്‍റെ വേദനയില്‍ പങ്കുചേരുകയും പുനരധിവാസത്തിന് വേണ്ടിയുള്ള ധനസമാഹരണവും നടത്തുമെന്ന് പ്രസിഡണ്ട് റോയി നെടുംചിറ അറിയിച്ചു.
സെപ്റ്റംബര്‍ 13-ന് വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് തന്നെ ഓണസദ്യയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കുന്നതാണ്. ഈ ഓണാഘോഷച്ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഏവരേയും കുടുംബസമേതം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് റോയി നെടുംചിറ (630 806 1270), മഹേഷ് കൃഷ്ണന്‍ (630 664 7431), സാബു തറത്തട്ടില്‍ (847 606 9068) എന്നിവരുമായി ബന്ധപ്പെടുക.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.