LITERATURE

ധനം നമുക്കൊരു ഇന്ധനം മാത്രം, വന്ദനകാരണമായിരിക്കരുത്

Blog Image
ധനം നമുക്കൊരു ദൈവമോ യജമാനനോ ആകരുത് . പലരും ധനത്തെ ദൈവത്തെ പോലെ വന്ദിക്കുമ്പോൾ ചിലരാകട്ടെ  യജമാനനെപ്പോലെ ഭയ പ്പെടുകയാണ് . ഇതുരണ്ടും ആപത്താണ് വരുത്തിവെക്കുന്നത് ."ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങൾക്കും കാരണമാണ് "എന്ന ബൈബിൾ സൂക്തം ഓർക്കുന്നില്ലേ?

വഴിയിൽ കിടക്കുന്ന ഒരു നാണയത്തുട്ടിനു മുൻപിൽ  നമ്മുടെ കാലുകൾ നാം അറിയാതെ നിശ്ചലമായതു ഓർക്കുന്നുണ്ടോ?. ആരും കാണുന്നി ല്ലെങ്കിൽ പലരുടേയും കരങ്ങൾ അവയെ താലോലിച്ചിട്ടുമുണ്ടാകും. മനം കുളിർക്കെ ധനം കൈകാര്യം ചെയ്യുവാൻ ആർക്കാണ് താല്പര്യമില്ലാത്തതു? പാരമ്പര്യ പണക്കാരെന്നും പുത്തൻ പണക്കാരെന്നും ധനികരെ സംബോധനചെയ്യുന്നു. ഇവരിൽ ചിലരെങ്കിലും "ഭൂതം നിധി കാക്കുന്നു" എന്ന് പറയും പോലെ ഏറെ പണം കൈവശമുണ്ടങ്കിലും നല്ലതൊന്നും അനുഭവിക്കാതെ വാരിക്കൂട്ടിയതെല്ലാം ആരൊക്കെയോ അനുഭവിക്കേണ്ടതിനായി മനസ്സോടെയല്ലങ്കിലും "ആറടി മണ്ണിലേക്ക് " താണുപ്പോകുന്ന് .അതിലും ഭയങ്കരം നേടിയതെല്ലാം ബാങ്കിൽ നിക്ഷേപിച്ചതിനനന്തരം, അനന്തര അവ കാശികളുടെ പേരുകൾ പോലും ചേർക്കാതെയിരുന്നതിനാൽ അവയെല്ലാം ആരൊക്കയോ അപഹരിക്കുന്നു. കൈനീട്ടിനിന്ന സഹോദരക്കൂട്ടങ്ങളെ പ്പോലും അവഗണിച്ചിട്ടു കൂട്ടിവച്ചതാണല്ലോ ഇവയെല്ലാം!

ധനം നമുക്കൊരു ദൈവമോ യജമാനനോ ആകരുത് . പലരും ധനത്തെ ദൈവത്തെ പോലെ വന്ദിക്കുമ്പോൾ ചിലരാകട്ടെ  യജമാനനെപ്പോലെ ഭയ പ്പെടുകയാണ് . ഇതുരണ്ടും ആപത്താണ് വരുത്തിവെക്കുന്നത് ."ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങൾക്കും കാരണമാണ് "എന്ന ബൈബിൾ സൂക്തം ഓർക്കുന്നില്ലേ? അഴിമതിനടത്തി വാരികൂട്ടിയ സമ്പാദ്യങ്ങൾ"കണ്ടുകെട്ടുന്നത് "നാം ഇന്ന്  കണ്ടുകൊണ്ടിരിക്കുകയാണല്ലോ. കോടിപതികൾ  മൃഗ ശാലയിൽ എന്നപോലെ ഇരുമ്പുവലയങ്ങൾക്കുള്ളിൽ അന്തിയുറങ്ങതും ഭിക്ഷക്കാരെപോലെ പാത്രങ്ങളും കൈയിലേന്തി ആഹാരത്തിനായി  "ലൈനിൽ" നിൽക്കുന്നതും ഇന്നൊരു സാധാരണ സംഭവമായിക്കഴിഞ്ഞു. ഇവർ ധനത്തെ ഒരു ഇന്ധനമായിട്ടല്ല പകരം വന്ദന വിഷയമായിട്ടാണ് കണ്ടിരുന്നത് . പകലന്തിയോളം കഠിനാദ്ധാനം ചെയ്തിട്ട്, വൈകിട്ട് ഭാര്യയും മക്കളുമൊത്തു പ്രാർത്ഥനയും കഴിഞ്ഞു ആഹാരം കഴിക്കുന്ന സാധ രണ മനുഷ്യർക്ക്‌ ഒരിക്കലും ധനം  ഒരു വന്ദനവിഷയമായിരുന്നില്ല പകരം ജീവിതമാകുന്ന വാഹനം മുന്നോട്ടുപോകുന്നതിനുള്ള ഇന്ധനം മാത്ര മായിരുന്നു. 

ദ്രവ്യഗ്രഹികളുടെ ദുരാഗ്രഹം നാശങ്ങളുടെ പാതകളാണ് വെട്ടിത്തുറക്കുന്നതു. എളിയവരെ പീഡിപ്പിച്ചു, ധനം വാരിക്കൂട്ടിയ സഹകരണബാങ്കുകളി ലെ മേലുദ്യോഗസ്ഥരുൾപ്പെടെ, ധനവാന്മാർക്കു "വെള്ളയും കരിമ്പടവും" വിരിക്കുമ്പോൾ പാവപ്പെട്ടവന്റെ കണ്ണുനീർ ജലപ്രവാഹമായി അവരുടെ അടുക്കലേക്കു പാഞ്ഞെത്തുന്നു എന്നത് മറക്കാതിരിക്കു. എത്ര കിട്ടിയാലും തൃപ്തി വരാത്ത ദ്രവ്യാഗ്രഹി നാശത്തിലേക്കാണ് തന്റെ പാത ഒരുക്കു ന്നത്. ധനം ഒരിക്കലും നമ്മുടെ ദൈവം ആകരുത് . ഒരിക്കലും പണം നമ്മുടെ മേൽ കർതൃത്വം നടത്തുവാൻ അനുവാദം കൊടുക്കരുത് . അന്യായമാ യി കൂട്ടിവയ്ക്കുന്നതെല്ലാം ആവിപോലെ പറന്നു പോകും. ന്യായമായി നേടുന്നതെല്ലാം ഐശ്വര്യമായിരിക്കും."ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കു ന്നു, കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും" എന്ന സോളമന്റെ സന്ദേശം വർത്തമാനകാലത്തെ വാർത്താ ചാനലുകൾക്ക് "BRAKE NEWS" കളുടെ എണ്ണം കൂട്ടികൊടുക്കുകയാണല്ലോ. മടിയിൽ കനമില്ലെന്നു പറഞ്ഞു പറഞ്ഞു തന്നെ കനം കൂടിപോയതു പറഞ്ഞവർ പോലും ഓർക്കുന്നില്ല.

കൂലിക്കാരന്റെ കൂലിപോലും കൊടുക്കാതെ സമ്പാദിക്കുന്ന ധനവാനെ കുറിച്ച് എഴുതിവച്ചിരിക്കുന്നതു മറന്നുപോയോ?എങ്കിൽ ഒന്നുകൂടെ ഓർ പ്പിക്കട്ടെ "നിങ്ങളുടെ മേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവീൻ"(യാക്കോബ് 5:1) വായ്‌പ്പാ വാങ്ങിയ പണം തിരിക കൊടുക്കാതെ ചോദിച്ചപ്പോൾ ആപത്തിൽ സഹായിച്ചവനെ ആക്ഷേപിക്കുന്ന നിർഗുണ നപുംസകത്തെ ഓർത്തു ഇനിയും ഭാരപ്പെടേണ്ട പകരം അവശിഷ്ടം ഭുജിച്ച നായയുടെ പെരുമാറ്റത്തിൽ നമുക്ക് സംതൃപ്തി നേടാം. നമ്മുടെ സമീപേ വന്ന പലരെക്കുറിച്ചും നമ്മുടെ മനസ്സ് നമ്മെ ഓർപ്പിച്ചുണർത്തിയില്ലേ "ആവുന്ന ഒര് സഹായം ചെയ്യു് " എത്രയോ അവസ്സരം നാം നഷ്ടപ്പെടുത്തി. ഫലം എന്തായിരുന്നു പ്രതീക്ഷിക്കാത്ത നഷ്ട്ടങ്ങൾ. ആകയാൽ മുൻവിധികൾ അകറ്റി നന്മചെയ്യുക. അധികമുള്ളതെങ്കിലും അന്യർക്ക് ഉപകരിക്കട്ടെ.  ധനം നമ്മുടെ ദൈവമല്ല ആകയാൽ അവയെ വന്ദിക്കേണ്ട പകരം ഒരു ഇന്ധനം മാത്രായിരിക്കട്ടെ . എങ്കിൽ നന്മയും കരുണയും താങ്കളെ പിൻതുടരുവാൻ ദൈവം അനുവദിക്കും. മറക്കരുതേ, അന്യായമായ തൊന്നും വേണ്ടെന്നു വെക്കുവാനുള്ള "സക്കായിയുടെ" മാനസാന്തരം നമുക്കും വേണ്ടിയതാണോ? ദൈവത്തിനുള്ളത് ദൈവത്തിനും ഗവണ്മെന്റി നുള്ളത്  ഗവണ്മെന്റിനും  കൊടുക്കാം. നമ്മുടെ ധനം നമുക്കൊരു മാനമായിരിക്കട്ടെ.   

പാസ്റ്റർ ജോൺസൺ സഖറിയ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.