LITERATURE

പീലാത്തോസിന്റെ മൗനം (കഥ)

Blog Image
ആരെങ്കിലും അയ്യാളുടെ ശരീരം എടുത്തുകൊണ്ടു പോയതായിരിക്കും എന്ന് ചിലരൊക്കെ പറഞ്ഞെങ്കിലും ആര് കൊണ്ടുപോകാനാണ്. തലേന്ന് കല്ലറയിൽ അടക്കി വലിയ പാറകല്ലുകൊണ്ടു കല്ലറ ഭദ്രമാക്കിയതാണ്. അതുമാത്രമല്ല കാവലിന് പട്ടാളക്കാരും രാത്രിമുഴുവൻ അവിടെയുണ്ടായിരുന്നു എന്നിട്ടും ?.

തിരുമനസ്സേ അത്ഭുതം നടന്നിരിക്കുന്നു ഓടിക്കിതച്ചു വന്ന പട്ടാളത്തലവൻ, അസ്വസ്ഥനായി മട്ടുപ്പാവിൽ ഉലാത്തികൊണ്ടിരുന്ന  പീലാത്തോസിന്റെ  മുൻപിലെത്തി ശ്വാസം വിടാൻ പോലും വിമ്മിഷ്ട്ടപെട്ടു നിന്നു. ഇനി എന്തത്ഭുതമാണ് ആ നസ്രായൻ കാട്ടിയത്. അയ്യാൾ ജീവിച്ച കാലം മുഴുവൻ അത്ഭുതമേ  കാട്ടിയിട്ടുള്ളൂ . മരിച്ചുകഴിഞ്ഞിട്ടും ദേ അത്ഭുതങ്ങൾ. മരിച്ചു കല്ലറയിൽ അടക്കിയിരുന്ന അയ്യാൾ ഉയർത്ത്  എണീറ്റുപോയിഎന്ന് അതിരാവിലെ കുറേപ്പെണ്ണുങ്ങൾ പറഞ്ഞുനടന്നിരുന്നു . ആരെങ്കിലും അയ്യാളുടെ ശരീരം എടുത്തുകൊണ്ടു പോയതായിരിക്കും എന്ന് ചിലരൊക്കെ പറഞ്ഞെങ്കിലും ആര് കൊണ്ടുപോകാനാണ്. തലേന്ന് കല്ലറയിൽ അടക്കി വലിയ പാറകല്ലുകൊണ്ടു കല്ലറ ഭദ്രമാക്കിയതാണ്. അതുമാത്രമല്ല കാവലിന് പട്ടാളക്കാരും രാത്രിമുഴുവൻ അവിടെയുണ്ടായിരുന്നു എന്നിട്ടും ?.
        ഇനി ഇതെന്ത് അത്ഭുതമാണ് ക്കേൾക്കാൻ  പോകുന്നത് പീലാത്തോസ് പട്ടാളക്കാരനെ നോക്കി. അയ്യാൾ  പറഞ്ഞുതുടങ്ങി അങ്ങുന്നേ ആ മലയിൽ കൂടികിടന്നിരുന്ന തലയോട്ടികളും അസ്ഥികളും അവിടെ കാണാനില്ല. കുരിശിൽ തറച്ചുകൊല്ലുന്ന കള്ളന്മാരുടെയും കൊള്ളക്കാരുടെയും മാംസം കഴുകൻമ്മാർ തിന്നശേഷം   അവശേഷിപ്പിക്കുന്ന  അസ്ഥികളും തലയോട്ടികളും അടുത്ത കൊലക്കു സമയമാകുമ്പോൾ പട്ടാളക്കാർ തള്ളി മലയുടെ മറുവശത്തേയ്ക്    ഇടുകയാണ് പതിവ്, അങ്ങനെ അവിടെ ഒരസ്ഥിമലതന്നെ  രുപംകൊണ്ടിട്ടുണ്ടായിരുന്നു. ഒന്നോരണ്ടോ അല്ല കാലാകാലങ്ങളായി ക്രൂശിക്കപ്പെട്ട എല്ലാ പാപികളുടെയും വേർപെട്ട അസ്ഥികൾ അവിടെയുണ്ടായിരുന്നു. ഭീതിജനിപ്പിക്കുന്ന   ആ അസ്റ്റികളുടെ താഴ്വരയിലേക്ക് ഒറ്റയ്ക്ക്  പോകാൻ തന്നെ മനുഷ്യർക്കു  ഭയമാണ് . പിന്നെഅതാരാണ് അവിടുന്നത് എടുത്തു മാറ്റിയത് .
          ആശ്ചര്യവും ഭീതിയും കൊണ്ട് പീലാത്തോസ് വിറളിപൂണ്ടു  .      
 "ആരെവിടെ" വിദഗ്ദ്ധ സംഘത്തെ വിളിച്ചുവരുത്തി അയ്യാൾ മലയിലേക്കയച്ചു . അവരവിടെ പോയി വിശദമായി അന്ന്വേഷിച്ചു. അസ്ഥികളുടെ പൊടിപോലും അവർക്കവിടെ കാണാനായില്ല  . രാജ്യം മുഴുവൻ ഉള്ള കരയിലും വെള്ളത്തിലും  അന്ന്വേഷിച്ചു, അപ്പോഴാണ് അറിയുന്നത് പഴയപല കുഴിമാടങ്ങളും ഇപ്പോൾ  കാലിയായിരിക്കുന്നു.
        ഇതെന്തു മറിമായം രാജാവ് രാജ്യത്തുള്ള എല്ലാ   ബുദ്ധിജീവികളെയും പ്രവാചകന്മാരെയും വിളിച്ചുകൂട്ടി കാര്ര്യങ്ങൾ അവതരിപ്പിച്ചു. അവർക്കാർക്കും ഉത്തരം കണ്ടെത്താൻ സാധിച്ചില്ല . സാധാരണ തീർപ്പുകൽപ്പിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ വരുമ്പോൾ എഴുതപെട്ട ഗ്രന്ഥങ്ങൾ പരിശോധിക്കുന്നത്  അവിടുത്തെ പതിവാണ്   അതിൽ എല്ലാവരും ഒരുപോലെ വിശ്വസിച്ചിരുന്നു. അവരിലാരോ ഒരാൾ വേദപുസ്തകത്തിലെ ചില ഭാഗങ്ങൾ രാജാവിന്റെ മുൻപിൽ ഉദ്ധരിച്ചു അതിൽ ഒന്ന് എസക്കയിൽ    പ്രവാചകന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന അസ്ഥികളുടെ  താഴ്വര ആയിരുന്നു. അതവിടെ വീണ്ടും വീണ്ടും ഉറക്കെ  വായിക്കപ്പെട്ടു. "കർത്താവു തന്റെ ആത്മാവിനാൽ എന്നെ നയിച്ച് അസ്ഥികൾ നിറഞ്ഞ ഒരു താഴ്വരയിൽ കൊണ്ടുവന്നുനിർത്തി, അവിടുന്ന് എന്നോടുചോദിച്ചു മനുഷ്യപുത്രാ ഈ അസ്ഥികൾക്ക് ജീവിക്കാനാകുമോ, ഞാൻ പറഞ്ഞു കർത്താവെ അങ്ങേക്കറിയാമല്ലോ. അവിടുന്നെന്നോടുപറഞ്ഞു ഈ അസ്ഥികളോട് നീ പ്രവചിക്കുക വരണ്ട അസ്ഥികളെ കർത്താവിന്റെ വചനം ശ്രവിക്കുവിൻ എന്ന് അവയോടു പറയുക.  ഞാൻ അവയോടു പ്രവചിച്ചു  ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു ഇതാ ഞാൻ നിങ്ങളിൽ പ്രാണൻ നിവേശിപ്പിക്കും നിങ്ങൾ  ജീവിക്കും ...........    
       ചിന്താമൂകനായി നിന്ന പീലാത്തോസ് , തന്റെ കൈകളിലേക്കൊന്നുനോക്കി  ,  ഈ രക്തത്തിൽ തനിക്കു പങ്കില്ല എന്ന് പറഞ്ഞു തന്റെ കൈ കഴുകിയ ആ രക്തം . അത് ശരിക്കും ജീവന്റെ രക്തമായിരുന്നു, അത് രക്ഷയുടെ രക്തമായിരുന്നു. അത് ഒഴുകിയിറങ്ങിയ ഈ  ഭൂമിയിലെ അസ്ഥികൾ മാത്രമല്ല കല്ലറകൾ പോലും തുറക്കപ്പെട്ടിരിക്കുന്നു. തനിക്കുനഷ്ട്ടപെട്ട ഭാഗ്യം, പീലാത്തോസ് തന്റെ കൈപ്പത്തികളെ തിരിച്ചും മറിച്ചും നോക്കികൊണ്ട് ഒച്ചയില്ലാതെ എന്തൊക്കെയോ സ്വയം പറഞ്ഞുകൊണ്ട് ആ വചനം വായിച്ചുതീരുന്നതിനുമുന്പേ എല്ലാ ഉത്തരവും കിട്ടീട്ടെന്നപോലെ  അകത്തേക്ക് കയറിപ്പോയി.
    "എന്താണ് ഈ സത്യം? " എന്ന പീലാത്തോസിന്റെ  യേശുവിനോടുള്ള അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരവും  ഒരുപക്ഷെ അയ്യാൾക്കവിടെ    കിട്ടിയിട്ടുണ്ടാവും  അതായിരിക്കാം  അയ്യാളുടെ ഈ  മൗനം .

മാത്യു ചെറുശ്ശേരി


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.