കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർത്ഥികളുടെ പേരും ബിജെപി പ്രഖ്യാപിച്ചു.
കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ജോർജ് കുര്യനെ കൂടാതെ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർത്ഥികളുടെ പേരും ബിജെപി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാജസ്ഥാനിൽ നിന്നും മത്സരിക്കും.
ഹരിയാനയിൽ നിന്ന് മുതിർന്ന നേതാവ് കിരൺ ചൗധരിയാണ് മത്സരിക്കുക. രണ്ട് മാസം മുൻപാണ് കിരൺ ചൗധരി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഒഡീഷ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയെ പ്രതിനിധീകരിച്ച് മംമ്ത മൊഹന്തെ മത്സരിക്കും. ത്രിപുരയിൽ സ്ഥാനാർത്ഥി രാജീവ് ഭട്ടാചാര്യയാണ്. ധൈര്യശിൽ പാട്ടീൽ മഹാരാഷ്ട്രയിൽ മത്സരിക്കും. ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്ര ബിഹാറിൽ നിന്നും മിഷൻ രഞ്ജൻ ദാസും രാമേശ്വർ തേലിയും ആസാമിൽ നിന്നും മത്സരിക്കും.