ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി -അസംപ്‌ഷൻ കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ 2024 ലെ സമ്മർ ഫാമിലി മീറ്റും വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരദാനവും 2024 ജൂൺ 23 ഞായറാഴ്‍ച ഡിസ്‌പ്ലൈൻസ് കോർട്ലാൻഡ് സ്‌ക്വയറി (8909 David Pl, Des Plaines IL 60016)ൽ നടക്കും.
ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി -അസംപ്‌ഷൻ കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ 2024 ലെ സമ്മർ ഫാമിലി മീറ്റും വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരദാനവും 2024 ജൂൺ 23 ഞായറാഴ്‍ച ഡിസ്‌പ്ലൈൻസ് കോർട്ലാൻഡ് സ്‌ക്വയറി (8909 David Pl, Des Plaines IL 60016)ൽ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന നടക്കുന്ന വിപുലമായ പൂർവവിദ്യാർഥി സമ്മേളനത്തോടുകൂടി പരിപാടികൾ ആരംഭിക്കും. സംഘടനയുടെ രക്ഷാധികാരിയും എസ് ബി കോളേജ് പ്രിൻസിപ്പലും ആയിരുന്ന റവ ഡോ ജോർജ്ജ് മഠത്തിപ്പറമ്പിൽ സമ്മർ ഫാമിലി മീറ്റ് ഉൽഘാടനം ചെയ്യും. ചിക്കാഗോ മാർത്തോമ്മാ പള്ളി വികാരി റവ എബി എം തോമസ് തരകൻ, അസോസിയേഷൻ ഉപരക്ഷാധികാരിയും ചിക്കാഗോ രൂപത പ്രൊക്യൂറേറ്ററും പൂർവ്വവിദ്യാർഥിയുമായ റവ ഫാ കുര്യൻ നെടുവേലിചാലുങ്കൽ എന്നിവർ മുഖ്യ അതിഥികൾ
ആയിരിക്കും. പുരസ്‌കാര ദാനത്തോടനുബന്ധിച്ചു കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഹൈസ്കൂൾ തലത്തിൽ പഠന-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയിട്ടുള്ള സംഘടനാംഗങ്ങളുടെ മക്കൾക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ളതാണ് .സമ്മേളനത്തിൽ നൽകുന്ന പുരസ്കാരങ്ങൾ. ജിപിഎ, എസിടി അഥവാ എസ്എടി, പഠന-പാഠ്യേതര മേഖലകളിലെ മികവുകൾ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടു വിദ്യാർഥികൾക്ക് അസ്സോസ്സിയേഷന്റ ചിക്കാഗോ ചാപ്റ്റർ നൽകുന്ന റവ ഡോ ജോർജ്ജ് മഠത്തിപ്പറമ്പിൽ പൗരോഹിത്യ സുവർണ്ണ ജൂബിലി മെമ്മോറിയൽ പുരസ്കാരവും മാത്യു വാച്ചാപറമ്പിൽ സ്മാരക പുരസ്കാരവും ഒപ്പം ക്യാഷ് അവാർഡ്, പ്രശംസാപത്രം, ഫലകം എന്നിവയും നൽകപ്പെടും. അസോസിയേഷൻ ദേശീയ തലത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും സമ്മേളനത്തിൽ നിർവ്വഹിക്കും. എസ് ബി ആൻഡ് അസംപ്‌ഷൻ അലുമ്‌നി അസോസിയേഷന്റെ ശ്രദ്ധേയമായ ഹൈസ്കൂൾ അക്കാഡമിക് എക്സലൻസ് അവാർഡ്ദാന ചടങ്ങിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അസോസിയേഷൻ പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിൽ അറിയിച്ചു. ചിക്കാഗോയിലും സമീപത്തുമുള്ള എല്ലാ എസ് ബി അസംപ്‌ഷൻ പൂർവ്വവിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പരിപാടികൾ വിജയകരമാക്കണമെന്ന് എക്സിക്യൂട്ടിവ് ഭാരവാഹികൾ അഭ്യർഥിച്ചു.
-തോമസ് ഡിക്രൂസ്