സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് കൊയര്‍, വാഷിങ്ടണ്‍ ടൗണ്‍ഷിപ്, ന്യൂജേഴ്സി, അവരുടെ മ്യൂസിക് ആല്‍ബം Tikvah (ഹോപ്പ്) ജൂണ്‍ 9-ന് ഞായറാഴ്ച ആരാധനയോടനുബന്ധിച്ച് പുറത്തിറക്കി. ഇടവക വികാരി റവ. ജോണ്‍ ടി.എസ് ആല്‍ബത്തിന്‍റെ ആദ്യകോപ്പി ഇടവക വൈസ് പ്രസിഡണ്ട് ജോര്‍ജ് തോമസിന് നല്കി പ്രകാശനം ചെയ്തു.
ന്യൂജേഴ്സി: സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് കൊയര്‍, വാഷിങ്ടണ്‍ ടൗണ്‍ഷിപ്, ന്യൂജേഴ്സി, അവരുടെ മ്യൂസിക് ആല്‍ബം Tikvah (ഹോപ്പ്) ജൂണ്‍ 9-ന് ഞായറാഴ്ച ആരാധനയോടനുബന്ധിച്ച് പുറത്തിറക്കി. ഇടവക വികാരി റവ. ജോണ്‍ ടി.എസ് ആല്‍ബത്തിന്‍റെ ആദ്യകോപ്പി ഇടവക വൈസ് പ്രസിഡണ്ട് ജോര്‍ജ് തോമസിന് നല്കി പ്രകാശനം ചെയ്തു.
ഇടവകയിലെ അംഗങ്ങളായ റെജി ജോസഫ്, സാം പെണ്ണുക്കര, കുരുവിള മാത്യു, ഷിബി തോമസ് കൂടാതെ DSMC മുന്‍ ഡിറക്ടര്‍ റവ. ആശിഷ് തോമസ് ജോര്‍ജ്, ജോര്‍ജ് വര്‍ഗീസ് ഡാളസ്, ജോബിന്‍ തോമസ് ഫിലിപ്പ് എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് റവ. ആശിഷ് തോമസ് ജോര്‍ജ്, സുജിത് ഏബ്രഹാം, ജോബിന്‍ തോമസ് ഫിലിപ്പ്, കുരുവിള മാത്യു, ഷിബി തോമസ്, ജോസി പുല്ലാട് എന്നിവര്‍ ഈണം നല്കി.
മ്യൂസിക് ആല്‍ബത്തിന് സുജിത് ഏബ്രഹാം സംവിധാനം നിര്‍വഹിച്ചു, ബോബി മാത്യൂസ് പ്രൊജക്റ്റ് മാനേജരായും കുരുവിള മാത്യു അസി. പ്രൊജക്റ്റ് മാനേജരായും പ്രവര്‍ത്തിച്ചു.
പ്രശസ്ത ഗായകരായ ഇമ്മാനുവേല്‍ ഹെന്‍റി, എലിസബത്ത് രാജു, മെറിന്‍ ഗ്രിഗറി, മിഥില മൈക്കല്‍, അനില്‍ കൈപ്പട്ടൂര്‍, റവ. ആഷിഷ് തോമസ് ജോര്‍ജ് കൂടാതെ ഇടവകയിലെ വളര്‍ന്നുവരുന്ന ഗായകസംഘാംഗങ്ങളായ സാറ വര്‍ഗീസ്, അനിക തോമസ് എന്നിവരുമാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
മ്യൂസിക് ആല്‍ബത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ https://tikvahalbum.comഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ഇടവകയുടെ കൊയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് റവ. ജോണ്‍ ടി.എസ്, സെക്രട്ടറി സജി മാത്യു, ട്രസ്റ്റീ ജിനു മാത്യു, മലയാളം വിഭാഗത്തിന് ബോബി മാത്യൂസും ഇംഗ്ലീഷ് വിഭാഗം ജോനാഥന്‍ സാമും നേതൃത്വം നല്കുന്നു. കൊയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും പ്രാര്‍ത്ഥനയും സഹകരണവും തുടര്‍ന്നും ക്ഷണിക്കുന്നു.