LITERATURE

എന്താണ് മീഡിയോകൃറ്റി?

Blog Image
മീഡിയോകൃറ്റി എന്നത് ആർക്കെങ്കിലും ബുദ്ധികുറവ് കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. അത് ഒരു ഓർഗനൈസെഷനൽ ഇക്കോസിസ്റ്റം ജീർണിക്കുന്നതിന്റെ അടയാളപ്പെടുത്തലാണ്.

പലപ്പോഴും പല സ്ഥാപനങ്ങളിലും സർക്കാരിലും യൂണിവേഴ്സിറ്റികളിലും മികവും കഴിവും പ്രാപ്തിയുമുള്ള കുറച്ചാളുകൾ ഉണ്ട്. പക്ഷെ അതെ സ്ഥാപനങ്ങളിലും രാഷ്ട്രീയത്തിലുമൊക്കെ ഭൂരിപക്ഷം പേരും ' ചൽതാ ഹേ ' ഇവിടെ ഇങ്ങനെയൊക്കെയെ നടക്കുകയുള്ളൂ.
മീഡിയോകൃറ്റി എന്നത് ആർക്കെങ്കിലും ബുദ്ധികുറവ് കൊണ്ട് സംഭവിക്കുന്ന ഒന്നല്ല. അത് ഒരു ഓർഗനൈസെഷനൽ ഇക്കോസിസ്റ്റം ജീർണിക്കുന്നതിന്റെ അടയാളപ്പെടുത്തലാണ്.
ഉദാഹരണത്തിൽ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും മികച്ച അധ്യാപകരും ഗവേഷകരുമുണ്ട്ന്നുള്ളതിൽ സംശയം എനിക്കില്ല. പക്ഷെ അവിടുത്തെ ഇക്കോസിസ്റ്റം മെഡിയോക്കr ആണെങ്കിൽ അവരുടെ മികവിന് പ്രത്യേക മൂല്യമൊ, അംഗീകാരമൊ അവിടെകാണില്ല. മീഡിയോക്കർ ഇക്കോസിസ്റ്റത്തിന്റെ ഒരു സ്വഭാവം ഞണ്ടു മസ്നസ്‌ഥിതിയാണ്.
ഒരാൾ നന്നായി പഠിച്ചു നന്നായി എല്ലാ രംഗത്തും മികവ് കാട്ടിയാൽ കൂടെയുള്ള പീയർ ഗ്രൂപ്പ് പറയും,' അയാൾ വലിയ പഠിപ്പിസ്റ്റ്. അല്ലെങ്കിൽ ജാഡയാണ് ' ഭൂരിപക്ഷ മസ്നസ്‌ഥിതിക്കു അനുരൂപപെട്ടില്ലങ്കിൽ മികവുള്ളയാളെ എങ്ങനെയൊക്കെ പാരവക്കാം അങ്ങനെയൊക്കെ പാരവയ്ക്കും 
കേരളത്തിൽ നിന്നുള്ള പലരും കേരളത്തിനു വെളിയിൽപോയി വളരെ മികവുള്ളവരായി ഉയരങ്ങളിൽ എത്തുന്നത് മെഡിയോക്കർ ഇക്കോസിസ്റ്റത്തിനു വെളിയിൽപോയി ഹൈ പെർഫോമിംഗ്‌ സിസ്റ്റത്തിൽ പോകുന്നത് കൊണ്ടാണ്.
കേരളത്തിൽ സർക്കാരിൽ ഏതാണ്ട് 20%:പേർ വളരെ മികച്ച നിലവാരം വേണമെന്ന് ആഗ്രഹത്തിൽ ആത്മാർത്ഥമായി മര്യാദക്ക് ജോലി ചെയ്യും യാഥാർഥ പബ്ലിക് സെർവൻസ്. പക്ഷെ അവിടെ വേറെ അമ്പത് ശതമാനം വന്നു ചട്ടപ്പടിവന്നു റൂട്ടിൻ ചെയ്തു ' ചാൽത്താഹേ ' എന്ന വിചാരത്തിൽ ജോലി ചെയ്യുമ്പോഴാണ് സാധാരണകാരനെ വട്ടം ചുറ്റിക്കുന്നത്. ഇന്ന് ചെയ്തു കൊടുക്കാവുന്ന കാര്യതിന്നു അടുത്ത് ആഴ്ചയിൽ വരിക എന്നു പറഞ്ഞു നടത്തിക്കുന്നവർ. പിന്നെ ഉള്ളത് അധികാരിളെ സുഖിപ്പിച്ചു പകുതി സമയം ജോലി ചെയ്യാത്തവർ. അങ്ങനെയുള്ള ഒരു സിസ്റ്റത്തിൽ ഒരിക്കലും പെർഫോമൻസ് മികവിന് ഒരു മൂല്യമൊ പരിഗണനയൊ കാണില്ല.
ചൽത്താഹേ എന്ന സമീപനമാണ്‌ ഏതെങ്കിലും രംഗത്ത് മികവ് ( excellence ) ന്റെ ഏറ്റവും വലിയ വിലങ്ങു തടി. അത് ഒരു തലത്തിൽ മെന്റൽ ബ്ലോക്ക്‌ ആണ്  ഒരു മീടൊയോക്കർ സിസ്റ്റത്തിൽ ഗ്രോത് ഇൻക്രിമെന്റൽ ആയിരിക്കും.പണി ചെയ്താലും പണി ചെയ്തു ഇല്ലെങ്കിലും പ്രൊമോഷൻ പതിവിൻ പടി വരും പിന്നെ ഇങ്ങനെ പണി ചെയ്തു മല മറിച്ചിട്ട് എന്ത് പ്രയോജനം. ഇങ്ങനെയുള്ള മനസ്ഥിതിയിൽ വരൾച്ച മുരടിക്കും.
കഴിഞ്ഞു ചില മാസങ്ങൾക്ക് മുമ്പ് വളരെ മികവുള്ള ഏറ്റവും നല്ല മെന്റൽ എബിലിറ്റിയും ലീഡർ ഷിപ്പ് ഗുണങ്ങളുമുള്ള ഏതാണ്ട് 60 വിദ്യാർത്ഥികൾക്കു ഞാൻ ക്ലാസ് എടുത്തു. ഹൈ പെർഫോമൻസ് പോട്ടെന്ഷ്യൽ ഉള്ളവർ ( ഇന്ത്യയിൽ പലയിടത്തു നിന്നുള്ളവർ ). നമ്മൾക്ക് നമ്മുളുടെ ജീവിതവും ഭാവിയും എങ്ങനെ രൂപപ്പെടുത്താം എന്നതായിരുന്നു ചർച്ച. രാഷ്ട്രീയമായി നല്ല അറിവും വിശകലനുമുള്ളവരോട് എന്ത് കൊണ്ടു രാഷ്ട്രീയത്തിൽ പൊയ്ക്കൂടാ എന്ന് ചോദിച്ചുപ്പോൾ അവരിൽ ചിലർ പറഞ്ഞത് ചിന്തിപ്പിച്ചു 
അവർ പറഞ്ഞത് ':സർ രാഷ്ട്രീയ ഇക്കോസിസ്റ്റം ഇപ്പോൾ മീഡിയോക്കാർ പോലുമല്ല. അതു decadent ആയിരിക്കുന്നു. ഒരു പരിധിവരെ ടോക്സിക് കൾച്ചർ. അവിടെ പൊതുവേ സൈക്കോഫാൻസിയും ഗോസിപ്പുമൊക്കെയാണ് കൂടുതൽ പിന്നെ. അങ്ങനെയുള്ളടത്തു ഏതെങ്കിലും പൊളിറ്റിക്കൽ ഗോഡ് ഫാദറിന്റെ ശിങ്കിടിയൊ അല്ലെങ്കിൽ ഏതെങ്കിലും വലിയ നേതാക്കളുടെ മക്കൾക്കോ മാത്രമേ അധികാരത്തിൽ എത്താൻ സാധിക്കുയുള്ളൂ "
പറഞ്ഞു പയ്യൻ ജെ ആർ ഈ എഴുതി അമേരിക്കയിൽ മികച്ച യൂണിവേഴ്സിറ്റിയിൽ. വേറെ രണ്ടു പേർ സിവിൽ സർവീസ് ക്ലിയർ ചെയ്തു 
നമ്മുടെ സമൂഹത്തിൽ പെർഫോമൻസിനോ മികവിനോ അംഗീകാരം ഇല്ലാത്തത് കൊണ്ടു കൂടിയാണ് ആളുകൾ വെളിയിൽ പോകുന്നത്.
വലിയ മികവുള്ള സ്ഥാപനങ്ങളിൽ perform or perish എന്നതാണ് മുദ്രവാക്യം. അവിടെ ഒരാൾ മാത്രം അല്ല ഒരു ടീമിന്റെ പെർഫോമൻസ് ആണ് വിലയിരുത്തുന്നത. മറ്റുള്ളവരോടുള്ള attitude യും behavior ആണ് വിലയിരുത്തുന്നത്. എന്ത് മാത്രം പുതിയ initiative കൊണ്ടുവന്നു innovation കൊണ്ടുവന്നു outcome എന്താണ് impact എന്താണ് എന്നാണ് നോക്കുന്നത്. എല്ലാവരെയും അനുവൽ പെർഫോമൻസ് അപ്രസൽ ചെയ്യുന്നത് 360 ഡിഗ്രി. അതായത് നിങ്ങളോട് കൂടി എന്തെങ്കിലും തരത്തിൽ ജോലി ചെയ്യുന്നവർ എല്ലാവരും നിങ്ങളെ രഹസ്യമായി കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ improve ചെയ്യണമെന്ന് കൃത്യമായി പറയും  അങ്ങനെ യുള്ള പെർഫോമിസ് കൾച്ചർ ഇല്ലാത്തിടത്താണ് മെഡിയോകൃറ്റി വളരുന്നത് 
മെഡിയോക്കർ ആയ ഇക്കോസിസ്റ്റം പിന്നീട് വളർച്ച മുരടിച്ചു ജീർണിക്കാൻ തുടങ്ങും. പിന്നീട് ആ മണ്ണിൽ കുറ്റിചെടികൾ മാത്രമുള്ള ഇടമാകും.
മികവ് ഉള്ളിട്ത്തു ' ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്ന വൃക്ഷങ്ങൾ 'അനേകം വളരും.
കേരളത്തിൽ പലതിന്റെയും അവസ്ഥ കൃഷി ഇല്ലാത്ത വയലുകൾ പോലെയാണ്.. കൃഷി ഇല്ലാത്ത പറമ്പുകളിൽ കാട്ട് പന്നികൾ ഇപ്പോൾ കൂടി വരുന്നു .
ആറുകൾ പൊലും മലീനസമാകുന്നു. 
ജീർണതകളെ അതിജീവിച്ചു മികവിന് അംഗീകാരം കൊടുത്തു ഞണ്ടു മനസ്ഥിതി മീഡിയൊകൃറ്റി മാറിയാലെ കേരളം രക്ഷപ്പെടുകയുള്ളു.

ജെ എസ് അടൂർ  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.