LITERATURE

സൂര്യയുടെ ‘കങ്കുവ’ തിയറ്ററുകളിലേക്ക്

Blog Image

ഈ വര്‍ഷം തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് സൂര്യ നായകനായെത്തുന്ന കങ്കുവ. ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ഒടുവില്‍ കങ്കുവ തിയറ്ററുകളില്‍ എത്തുകയാണ്. ഒക്ടോബര്‍ 10ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സിരുതൈ ശിവയാണ് കങ്കുവയുടെ സംവിധാനം.

സ്റ്റുഡിയോ ഗ്രാന്‍ ബാനര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സൂര്യയ്ക്കു പുറമെ ബോളിവുഡ് താരങ്ങളായ ദിഷ പടാനി, ബോബി ഡിയോള്‍ എന്നിവരുമുണ്ട്. രണ്ടുപേരുടെയും ആദ്യ തമിഴ് ചിത്രമാണ് കങ്കുവ. ദിഷ പടാനി നായികയായെത്തുമ്പോല്‍ വില്ലന്‍ വേഷത്തിലാണ് ബോബി ഡിയോള്‍ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ എത്തുന്നത്. അനിമല്‍ എന്ന ബോളിവുഡ് ചിത്രത്തിലെ ബോബി ഡിയോളിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പീരിയഡ് ഫാന്റസി ആക്ഷന്‍ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. സൂര്യയും സിരുതൈ ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രണ്ടുവര്‍ഷമായി ചിത്രത്തിന്റെ നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോ ആണ് കങ്കുവയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത്. സൂര്യയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിത്.

Related Posts