PRAVASI

കെപിസിസി സെക്രട്ടറി കറ്റാനം ഷാജി കേരള എക്സ്പ്രസ് ഓഫീസ് സന്ദർശിച്ചു

Blog Image
കെപിസിസി സെക്രട്ടറി കറ്റാനം ഷാജി കേരള എക്സ്പ്രസ് ഓഫീസ് സന്ദർശിച്ച് സഹൃദ സംഭാഷണം നടത്തി. ചിക്കാഗോ ഓഐസിസി പ്രസിഡന്റ് ലൂയി ചിക്കാഗോയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു കേരള എക്സ്പ്രസ് ചീഫ് എഡിറ്റർ കെഎം ഈപ്പൻ, മാനേജിംഗ് എഡിറ്റർ ഡോക്ടർ ടൈറ്റസ് ഈപ്പൻ, മാധ്യമപ്രവർത്തകൻ കുര്യൻ ഫിലിപ്പ്, സാജൻ മാത്യു, രമണി മാത്യു എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ചിക്കാഗോ: കെപിസിസി സെക്രട്ടറി കറ്റാനം ഷാജി കേരള എക്സ്പ്രസ് ഓഫീസ് സന്ദർശിച്ച് സഹൃദ സംഭാഷണം നടത്തി. ചിക്കാഗോ ഓഐസിസി പ്രസിഡന്റ് ലൂയി ചിക്കാഗോയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു കേരള എക്സ്പ്രസ് ചീഫ് എഡിറ്റർ കെഎം ഈപ്പൻ, മാനേജിംഗ് എഡിറ്റർ ഡോക്ടർ ടൈറ്റസ് ഈപ്പൻ, മാധ്യമപ്രവർത്തകൻ കുര്യൻ ഫിലിപ്പ്, സാജൻ മാത്യു, രമണി മാത്യു എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

തുടർന്ന് മീഡിയ റൂമിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിച്ചു.. മുൻ മുഖ്യമന്ത്രി പരേതനായ ഉമ്മൻചാണ്ടിയുടെ സന്തതസഹചാരിയായിരുന്ന ശ്രീ കറ്റാനം ഷാജി ഉമ്മൻചാണ്ടിയുടെ ഭരണത്തെയും ശ്രീ പിണറായി വിജയന്റെ ഭരണത്തെയും താരതമ്യം ചെയ്തു സംസാരിച്ചു. എല്ലാവർക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ശ്രീ ഉമ്മൻചാണ്ടി എന്ന് അദ്ദേഹം അനുസ്മരിച്ചു. കേരളത്തിൽ ആദ്യമായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തുടർഭരണം വരുമെന്ന് ഭയപ്പെട്ട എൽഡിഎഫ് ഉമ്മൻചാണ്ടിക്കെതിരെ ആരോപിച്ച നിന്ദ്യമായ ആരോപണങ്ങളും വ്യക്തി ഹത്യകളും ഇന്ന് അവരെ തന്നെ തിരിഞ്ഞ് കുത്തുന്നതായി അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി ആരംഭിച്ച ജനസമ്പർക്ക പരിപാടിയിലൂടെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസം ലഭിക്കാൻ ഇടയായി.

കേരള എക്സ്പ്രസ്സ്‌ ചീഫ് എഡിറ്റർ കെ എം ഈപ്പൻ സ്വാഗതവും കുര്യൻ ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.