KERALA

സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ

Blog Image

റാഷിന്റെ വിയോഗത്തില്‍ വേദന പങ്കുവയ്ക്കുകയാണ് മമ്മൂട്ടി. ‘സാപ്പീ മോനേ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’ എന്ന കുറിപ്പോടെ സിദ്ദീഖും റാഷിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. സാപ്പി എന്നായിരുന്നു റാഷിനെ വിളിച്ചിരുന്നത്


നടന്‍ സിദ്ദീഖിന്റെ മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് മലയാള സിനിമാ ലോകം. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റാഷിന്റെ അന്ത്യം. നിരവധി പേരാണ് റാഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ റാഷിന്റെ വിയോഗത്തില്‍ വേദന പങ്കുവയ്ക്കുകയാണ് മമ്മൂട്ടി. ‘സാപ്പീ മോനേ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’ എന്ന കുറിപ്പോടെ സിദ്ദീഖും റാഷിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. സാപ്പി എന്നായിരുന്നു റാഷിനെ വിളിച്ചിരുന്നത്.ലണ്ടനില്‍ ആയിരുന്നതിനാല്‍ മമ്മൂട്ടിക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. നിരവധി സിനിമാ പ്രവര്‍ത്തകരാണ് റാഷിനെ അവസാനമായി കാണാനും സിദ്ദീഖിനെ ആശ്വസിപ്പിക്കാനും എത്തിച്ചേര്‍ന്നത്. ഫഹദ് ഫാസില്‍, നാദിര്‍ഷ, ബാബുരാജ്, ജോമോള്‍, ബേസില്‍ ജോസഫ്, രജിഷ വിജയന്‍, ഗ്രേസ് ആന്റണി, ദിലീപ്, കാവ്യ മാധവന്‍, റഹ്‌മാന്‍, ആന്റോ ജോസഫ്, രണ്‍ജി പണിക്കര്‍, ഷാഫി, ജയന്‍ ചേര്‍ത്തല, ഇടവേള ബാബു, ബാബുരാജ് തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ സിദ്ദീഖിന്റെ വീട്ടിലെത്തി.


 

Related Posts