PRAVASI

ഇടത് വോട്ട് പോലും തനിക്ക് കിട്ടും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ

Blog Image
കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന സർവേ ശരിയല്ലെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. കേരളത്തിൽ യു.ഡി.എഫ് മികച്ച വിജയം നേടും. ഇരുപതിൽ ഇരുപതും കിട്ടാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

കോഴിക്കോട്: കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന സർവേ ശരിയല്ലെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. കേരളത്തിൽ യു.ഡി.എഫ് മികച്ച വിജയം നേടും. ഇരുപതിൽ ഇരുപതും കിട്ടാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

യു.ഡി.എഫ് വടകരയിൽ മികച്ച വിജയം നേടും. വടകരയിൽ സമാധാനം കെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു. ഇത് ചിലർ സമ്മതിക്കുകയും ചെയ്തു. നിർഭാഗ്യകരമായ സംഭവങ്ങളാണ് വടരകയിൽ ഉണ്ടായത്.

വടകരയിൽ കാലുകുത്തിയത് മുതൽ ടെൻഷൻ ഇല്ലയിരുന്നു. ഇടത് വോട്ട് പോലും തനിക്ക് കിട്ടുമെന്നും ഷാഫി പറമ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.