ചിക്കാഗോ: ക്നാനായ കാത്തലിക് റീജിയണിലെ എല്ലാ പ്രതിനിധികളുടെയും സംയുക്ത യോഗം ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയ ഹാളിൽ വെച്ച് നടത്തപ്പെട്ടു. യോഗം ക്നാനായ റീജിയൻ വികാരി ജനറൽ ഫാ.തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു. കാനഡ റീജിയൻ വികാരി ജനറൽ ഫാ.പത്രോസ് ചമ്പക്കര, ഫൊറോ വികാരിമാർ ,ഇടവക വികാരിമാർ ,സന്യസ്തർ,പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, കൈക്കാരൻമാരുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മാർ.മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്ത യോഗത്തിൻറെ സമാപനസന്ദേശം നൽകി. ക്നാനായ റീജിയൻ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരും നാളുകളിലേയ്ക്ക് വേണ്ട നിലപാടുകളും കർമ്മപരുപാടികളും ആവിഷ്കരിക്കുകയായിരുന്നു യോഗം ലക്ഷ്യമിട്ടത് .