PRAVASI

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ; സംസ്കാരം ശനിയാഴ്ച

Blog Image

ന്യൂയോർക്  : ഡിസംബർ  21-)o  തീയതി  അന്തരിച്ച സിറോ മലബാർ സഭയിലെ  സീനിയർ വൈദികനും, ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്ഥാപക വികാരിയുമായ  റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം 2025  ജനുവരി 2, 3 (വ്യാഴം, വെള്ളി), ദിവസങ്ങളിലും, സംസ്കാര ശുശ്രുഷകൾ ജനുവരി 4-)o തീയതി  ശനിയാഴ്ച യും നടക്കും
ജനുവരി  2 -)o തീയതി വ്യാഴാഴ്ച  വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലുള്ള  ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ  ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂ യോർക്ക് - 10710), ജനുവരി 3-)o വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതൽ  രാത്രി 9 മണിവരെ ബ്രോങ്ക്സ്  സെൻറ്  തോമസ് സിറോ മലബാർ ദേവാലയത്തിൽ (810 ഈസ്റ്റ് , 221  സ്ട്രീറ്റ്, ബ്രോങ്ക്സ്, ന്യൂയോർക്ക് , 10467) വച്ചും നടത്തുന്നതാണ്.
സംസ്കാര ശുശൂഷകൾ  ജനുവരി 4-)o തീയതി  ശനിയാഴ്ച  രാവിലെ 8:30 ന് ബ്രോങ്ക്സ്  സെൻറ്  തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് വൈറ്റ് പ്ലൈൻസിലുള്ള  മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം നടക്കും (575  ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, ന്യൂ യോർക്ക് - 10603) 
സംസ്കാര ശുശ്രുഷകൾക്ക് ജോസച്ചന്റെ സ്വന്തം രൂപതയായ മാനന്തവാടി  രൂപതയുടെ ബിഷപ്പ് മാർ ജോസ്  പൊരുന്നേടം മുഖ്യ കാർമ്മികത്വം വഹിക്കും. കൂടാതെ, മറ്റു മെത്രാൻമാരും, നിരവധി വൈദികരും രണ്ടു ദിവസത്തെ പൊതുദർശനത്തിലും, സംസ്കാര ശുശ്രുഷക്കും കാർമ്മികത്വം വഹിക്കും. 
പൊതുദർശന, സംസ്കാര ദിവസങ്ങളിൽ വിപുലമായ പാർക്കിങ്  സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശദാംശങ്ങൾ താഴെ കൊടുക്കുന്നു
അടുത്തുള്ള എയർപോർട്ടുകൾ  : വൈറ്റ് പ്ലെയിൻസ് , ലഗാഡിയ, ജോൺ എഫ്  കെന്നഡി.)
ജോസച്ചൻറെ  അനുസ്മരണ  കുർബാനയും ശുശ്രൂഷകളും ജനുവരി 5 -)൦  തീയതി ഞായറാഴ്ച  രാവിലെ  പത്തുമണിക്ക്  ബ്രോങ്ക്സ് ദേവാലയത്തിൽ വച്ച് നടക്കും . മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. അതിനുശേഷം  അനുശോചന  യോഗവും  പാരിഷ്ഹാളിൽ  കൂടുന്നതാണ് . ഏവർക്കും സ്വാഗതം .

Wake Service :
1)    Thursday, Jan 2, 2025 :  4:30 PM to 8:30 PM – Flynn Memorial Funeral Home , 
                                                                                   1652 Central Park Ave, Yonkers 10710
2)    Friday, Jan 3, 2025 :    3:00 PM to 9 PM – St. Thomas Syro Malabar Forane Church 
                                                                                        810 East, 221 Street,  Bronx , NY  10467

Funeral Service :  Saturday, Jan 4, 2025 : 8:30 AM starts at St. Thomas Syro Malabar Catholic Church, Bronx, 
Interment at Mount Calvary Cemetery, 575 Hillside Ave, White Plains 10603 around 12 noon
 PARKING : FRIDAY AND SATURDAY : 
Lot 1. Levelle School For Blind, 3830 Paulding Ave, Bronx 
Lot 2. 3981 Bronxwood Ave , Bronx, NY (Corner Bronxwood – East 225th Street)

Contact   :   Fr. Kuriakose Vadana – Vicar,  STSMCC 
                     Sholy Kumpiluvley : 914 330 6340  (General enquires)
                     Jojo Ozhukayil – 646 523 3710  (Transportation)
                     Shajimon Vadakkan – 914 572 1368 (Accommodation)
                     George Karottu = 347 542 2713  (Parking)

ഫാ. ജോസ് കണ്ടത്തിക്കുടി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.