ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾക്കായി നടത്തിയ നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ ഏവർക്കും ആവേശകരമായി മാറി.
അമേരിക്കയിൽ ജനിച്ചു വളരുന്ന കുട്ടികൾക്ക് ക്‌നാനായ പാരമ്പര്യങ്ങളോടും സംസ്കാരത്തോടും കൂടുതൽ അഭിമുഖ്യം വളർത്തുന്നതിന് വേണ്ടി റീജിയണൽ തലത്തിൽ നടത്തിയ മത്സരങ്ങളിൽ എല്ലാ ഇടവകളിൽ നിന്നുമുള്ള കുട്ടികൾ വളരെ ആവേശപൂർവമാണ് പങ്കുചേർന്നത്. റീജിയണൽ തലത്തിൽ വിജയികളാകുന്ന ഇടവകൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കുന്നതാണ്.
ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് കുട്ടികൾക്കായി നടവിളി, പുരാതനപ്പാട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
നടവിളി, പുരാതനപ്പാട്ട് മത്സരങ്ങളുടെ ഇടവകതല വീഡിയോ കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക:
Marthoman Song-
https://youtube.com/playlist?list=PLenWX0JhMq0fPpbMHNtmfTOrAmCB-FZNW&si=_5LuJ-j8mTGluAfK
Nadavili-
https://www.youtube.com/playlist?list=PLenWX0JhMq0cnfm0Lrz69R4G-5G7VcqWS