ഡാളസ് : ഡാളസില്‍ അന്തരിച്ച ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് രവി എടത്വായുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ (ശനി ) രാവിലെ 10 മണിക്ക് ഡാളസിലുള്ള ഹ്യുഗ്‌സ് ഫ്യൂണറല്‍ ഹോമില്‍ (9700 Webb Chapel Rd, Dallas, Tx 75220) വെച്ച് നടത്തപ്പെടും.
അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, വിഡിയോ ഗ്രാഫറും ആയിരുന്ന രവി എടത്വാ, ഫ്ളവേഴ്സ് ടിവിയുടെ ടെക്സാസ് റീജിയണല്‍ മാനേജരും ഒപ്പം അമേരിക്കയില്‍ നിന്നുള്ള എല്ലാ മലയാള ദൃശ്യ മാധ്യമങ്ങള്‍ക്കും വളരെ സഹായിയും ആയിരുന്നു.
തിരുവല്ല, തലവടി പുന്നശ്ശേരില്‍ കുടുംബാംഗമാണ്. ഭാര്യ: സൈനബ രവികുമാര്‍, മക്കള്‍: സിയാന, അപ്പൂസ്. മരുമകന്‍: പ്രേം അയ്യര്‍.
സംസ്‌കാര ചടങ്ങുകള്‍ www.unitedmeadialive.com ല്‍ ദര്‍ശിക്കാവുന്നതാണ്.