ഹൂസ്റ്റണ്‍: സി.സി. ജോര്‍ജ് (74) ഹൂസ്റ്റണില്‍ അന്തരിച്ചു. കുമ്പനാട് ഇരവിപേരൂര്‍ ചക്കിട്ടമുറിയില്‍ കുടുംബാംഗമാണ് പരേതന്‍. ദീര്‍ഘനാള്‍ കുവൈറ്റില്‍ ജോലി നോക്കിയിരുന്നു. കുവൈറ്റ് അഹമ്മദി ഐപിസി സഭയുടെ സ്ഥാപകരില്‍ ഒരാളാണ് അദ്ദേഹം. തുടര്‍ന്നു വിശ്രമജീവിതത്തിനായി അമേരിക്കയില്‍ താമസമാക്കി. ഹൂസ്റ്റണ്‍ ഐപിസി ഹെബ്രോന്‍ സഭാംഗമായിരുന്നു.
ഭാര്യ: റെയ്ച്ചല്‍. മക്കള്‍: ജിബി, ജീനാ. മരുമക്കള്‍: മറീന, ജോണ്‍.
മെമ്മോറിയല്‍ സര്‍വ്വീസ് മാര്‍ച്ച് രണ്ടിനു ഞായറാഴ്ച വൈകിട്ട് ആറിനും സംസ്കാരശുശ്രൂഷകള്‍ മാര്‍ച്ച് മൂന്നിന് തിങ്കളാഴ്ച രാവിലെ 9-നും ഐപിസി ഹെബ്രോണില്‍വെച്ചു നടക്കും. വിലാസം - 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക്വേ; ടെക്സസ് 77048. കൂടുതല്‍ വിവരങ്ങള്‍ക്ക് - 832 265 6050.
സി.സി. ജോര്‍ജ്