ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടി സ്വീകരിച്ച് ഡി.സി ബുക്സ്. സംഭവവുമായി ബന്ധപ്പെട്ട് പബ്ലിക്കേഷന്‍സ് വിഭാഗം മാനേജർ എം.വി ശ്രീകുമാറിനെ ഡി.സി.ബുക്സ് സസ്പെന്‍ഡ് ചെയ്തു.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിനം ഉണർന്നത് മുതിർന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്റെ കട്ടൻ ചായയും പരിപ്പുവടയും ആത്മകഥയിലൂടെയായിരുന്നു. ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടി സ്വീകരിച്ച് ഡി.സി ബുക്സ്. സംഭവവുമായി ബന്ധപ്പെട്ട് പബ്ലിക്കേഷന്‍സ് വിഭാഗം മാനേജർ എം.വി ശ്രീകുമാറിനെ ഡി.സി.ബുക്സ് സസ്പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തത്. ഈ വാർത്ത ഡിസി ബുക്സ് അധികൃതർ ന്യൂസ് 18നുമായി സ്ഥിരീകരിച്ചു.ഇപി ജയരാജനുമായി പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കിയിട്ടില്ലെന്ന് ഡി.സി ബുക്സ് ഉടമ ഡി.സി രവി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഡി.സി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് ഡി.സി ബുക്സ് തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വിശദീകരണം നൽകുകയും ചെയ്തിരുന്നു.
ഡിസി ബുക്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്:ഇ പി ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഡിസി ബുക്സ് മൊഴിനൽകി. ചില മാധ്യമങ്ങളിലൂടെ ഇപ്പോൾ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അവ ആശയെക്കുറിപ്പും സൃഷ്ടിക്കുന്നുണ്ട്. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഡിസി ബുക്സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളൂ. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമാണ്. എന്നാണ് ഡിസി ബുക്സ് ഫേസ്ബുക്ക് പേജിൽ കുറിച്ചത്.