കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ അംബാസഡറായി മോഹന്‍ലാലിന്റെ പേര് നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത വണ്ണത്തിനെതിരായ പ്രചരണ പരിപാടിയുടെ അംബാസഡറായാണ് ലാല്‍ ഉള്‍പ്പെടെ പത്ത് പ്രമുഖരെ മോദി നിര്‍ദ്ദേശിച്ചത്. സിനിമ, രാഷ്ട്രീയം, വ്യവസായം തുടങ്ങിയ മേഖലയിലെ പ്രമുഖരെയാണ് ക്യാമ്പയിന്റെ ഭാഗമാകാന്‍ മോദി ക്ഷണിച്ചിരിക്കുന്നത്.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടര്‍ മനു ഭാക്കര്‍, വെയിറ്റ്ലിഫ്റ്റര്‍ മീരാഭായ് ചാനു, ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേകനി, നടന്‍ ആര്‍ മാധവന്‍, എംപി സുധാമൂര്‍ത്തി ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരാണ് മോദിയുടെ പട്ടികയിലുള്ളത്.
അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രചാരണമാകും നടത്തുക. ഇന്നലെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ അമിത വണ്ണത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് ഈ ക്യാമ്പയിന്റെ ഭാഗമാകാന്‍ പത്തുപേരെ ചലഞ്ച് ചെയ്ത് പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റിട്ടത്.