ശാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ മിഡ്‌വെസ്റ്റ് റീജിയൻ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു
ചിക്കാഗോ:ശാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ മിഡ്‌വെസ്റ്റ് റീജിയൻ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.വിസ്കോൺസിനിലുള്ള കെനോഷാ ബൈബിൾ ചർച്ചിൽ മെയ് 31 നു ആരംഭിക്കുന്ന കൺവെൻഷൻ ജൂൺ രണ്ടിന് ആരാധനയോടു കൂടി സമാപിക്കും. ശാരോൻ ചർച്ചസ് ഇൻ നോർത്ത് അമേരിക്കയുടെ ദേശിയ പ്രസിഡന്റ് റവ. ഡോ. റ്റിങ്കു തോംസൺ ഉൽഘാടനം നിർവഹിക്കും. റവ. റോബർട്ട് ജോൺസൻ (ന്യൂ യോർക്ക്) മുഖ്യ സന്ദേശം നൽകും . റവ. ഡോ. മാണി വർഗീസ് (കാൻസസ്), റവ. ജിജു ഉമ്മൻ (ചിക്കാഗോ), റവ. തോമസ് മാമ്മൻ, റവ. ജോൺ തോമസ് (ഇൻ്റർനാഷണൽ പ്രസിഡൻ്റ്, ശാരോൺ ഫെല്ലോഷിപ്പ് ചർച്ചസ്) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ജൂൺ ഒന്ന് ശനിയാഴ്ച രാവിലെ കെനോഷാ ലേക്സൈഡിൽ ഔട്ട്റീച് പ്രവർത്തനവും ഇതൊടാനുബന്ധിച് നടക്കും.
ചിക്കാഗോയിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സ്തോത്ര ശുശ്രൂഷ സമ്മേളനം ജൂൺ 1 ശനിയാഴ്ച വൈകിട്ടു അഞ്ചര മണിക്ക് നടക്കും. ഈ സമ്മേളനത്തിൽ കെനോഷാ സിറ്റി മേയർ ഡേവിഡ് ബോഗ്‌ഡോള ഉൾപ്പെടെയുള്ള വിശിഷ്ട അതിഥികൾ പങ്കെടുക്കും. സിൽവർ ജൂബിലി തീം സോങ് ക്വയർ അവതരിപ്പിക്കും. സഭയുടെ ചരിത്രം അടങ്ങിയ സുവനീർ ഈ സമ്മേളനത്തിൽ പ്രകാശനം ചെയ്യും. റവ. ജിജു ഉമ്മൻ (പ്രസിഡന്റ് ), ഷെറി കെ. ജോർജ് (സെക്രട്ടറി), ജെയിംസ് ഉമ്മൻ (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരുടെയും ചർച്ച് ബോർഡിന്റെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.
വാർത്ത: കുര്യൻ ഫിലിപ്പ്