PRAVASI

സ്റ്റാൻലി ജോർജ് FIACONA അഡ്വക്കസി ഡയറക്ടറായി നിയമിതനായി

Blog Image

വാഷിംഗ്ടൺ; ദി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (Federation of Indian American Christian Organisation of North America - FIACONA) യുടെ അഡ്വക്കസി ഡയറക്ടർ ആയി പ്രമുഖ പൊളിറ്റിക്കൽ & ബിസിനസ് സ്ട്രാറ്റജിസ്റ്റും മിഷണറിയുമായ സ്റ്റാൻലി ജോർജ് നിയമിതനായി. സംഘാടകനും പത്രപ്രവർത്തകനും പ്രഭാഷകനുമായ സ്റ്റാൻലി ജോർജ് അമേരിക്കയിൽ രാഷ്ട്രീയ-ഭരണ രംഗത്ത് ശക്തമായ ഇടപെടൽ നടത്തുന്ന ഇന്ത്യൻ വംശജനാണ്.നോർത്ത് അമേരിക്കയിലെ പ്രമുഖമായ ക്രിസ്തീയ സംഘടനയാണ് ഫിയക്കോണ.
അമേരിക്കൻ ഇന്തൃൻ സഭകളും സംഘടനകളും ഫിയക്കൊണയുടെ ഭാഗമാണ്.നിരവധി ഡിപ്പാർട്ട്മെൻറുകൾ ഉള്ള സംഘടനയുടെ കേന്ദ്ര ഓഫീസ് വാഷിംഗ്ടൺ ഡി.സി യിൽ പ്രവർത്തിക്കുന്നു. അമേരിക്കൻ കോൺഗ്രസും വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് ഫിയക്കോണയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ക്രോഡീകരിക്കുകയുമാണ് അഡ്വക്കസി ഡയറക്ടർ എന്ന നിലയിൽ സ്റ്റാൻലി ജോർജിൻ്റെ പ്രധാന ചുമതലകൾ. ഭാരതത്തിലെ ക്രൈസ്തവരുടെ അവകാശ സംരക്ഷണവും മതസ്വാതന്ത്ര്യവും ഭരണഘടനാനുസൃതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ,ഇന്തൃയിൽ വർദ്ദിച്ചു വരുന്ന ക്രിസ്തീയ പീഠനന്ഗളും അക്രമണന്ഗളും ഇന്തൃൻ ,അമേരിക്കൻ സർക്കാരുകളുടെ ഇടപെടലുകൾക്കായീ കൊന്ടു വരുന്നതും ഉത്തരവാദിത്വങ്ങളുടെ ഭാഗമാണ്.

ഭാരതത്തിലും അമേരിക്കയിലുമായി സഭാ, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ നേതൃരംഗത്ത് പ്രവർത്തിച്ച അനുഭവസമ്പത്താണ് സ്റ്റാൻലി ജോർജിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ ഉപദേശക സമിതിയിലും ട്രംപ് ടീമിൻ്റെ ക്യാംപയിൻ മേഖലകളിലും എത്തിച്ചത്.നയരൂപീകരണം, വിശ്വാസം, നേതൃത്വം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നല്കുവാൻ കഴിയുന്ന സ്റ്റാൻലി ജോർജിന് ഫിയക്കോനയുടെ പുതിയ ഉത്തരവാദിത്വങ്ങളിലൂടെ സമൂഹത്തിന് മികച്ച സംഭാവനകൾ നല്കുവാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.മൂന്നര പതിറ്റാണ്ടിനു മുൻപ് അമേരിക്കയിൽ കുടിയേറിയ സ്റ്റാൻലി ജോർജ് കുമ്പനാട് വാക്കേൽപടിക്കൽ പരേതരായ പാസ്റ്റർ വി.സി.ജോർജിൻ്റെയും ഏലിയാമ്മ ജോർജിൻ്റെയും മകനാണ്. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിൽ ശുശ്രുഷകനും സെൻ്റർ പാസ്റ്ററും എന്ന നിലയിൽ സേവനം ചെയ്തിട്ടുണ്ട് പാസ്റ്റർ വി.സി.ജോർജ്.

സ്റ്റാൻലി ജോർജ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.