PRAVASI

ന്യൂയോർക്ക് സെന്റ് തോമസ് മാർതോമ്മാ ഇടവകയുടെ നാൽപത്തി നാലാം ഇടവക ദിനം അനുഗ്രഹപ്രദമായി ആഘോഷിച്ചു

Blog Image

ന്യൂയോർക്ക് സെന്റ് തോമസ് മാർതോമ്മാ ഇടവകയുടെ  നാൽപത്തി നാലാം ഇടവക ദിനം അനുഗ്രഹപ്രദമായി ആഘോഷിച്ചു, 2025 ജനുവരി 26 രാവിലെ റവ സുദീപ് ഉമ്മൻ അച്ഛന്റെ മുഖ്യ കാർമ്മികത്തിലും ഇടവക വികാരി റവ ജോൺ ഫിലിപ്പ് അച്ഛന്റെ സഹ കാർമ്മികത്തിലും വിശുദ്ധ കുർബാനയോടെ തുടക്കം കുറിച്ചു. വിശുദ്ധ കുർബാന മദ്ധ്യേ അനുഗ്രഹീത കൺവെൻഷൻ പ്രസംഗികനായ ഡോക്ടർ വിനോ ഡാനിയേൽ വചന ശുശ്രുഷ നിർവഹിച്ചു.    

വിശുദ്ധ കുർബാനക്കു ശേഷം നടന്ന പൊതു സമ്മേളനത്തിൽ ജോൺ ഫിലിപ്പ് അച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് കോയറിന്റെ ഗാനാലാപത്തിനു ശേക്ഷം  ശ്രിമതി കൃപ എബ്രഹാം  പ്രാരംഭ പ്രാർത്ഥന നടത്തി.ഇടവക വൈസ് പ്രസിഡന്റ് ശ്രി കെ സി  തോമസിന്റെ സ്വാഗത പ്രസംഗത്തിനു ശേക്ഷം ഇടവക വികാരി ജോൺ ഫിലിപ്പ് അച്ചൻ    അദ്ധ്യക്ഷപ്രസംഗം  നടത്തി. തുടർന്ന് ഇടവക സെക്രട്ടറി  പി റ്റി തോമസ് ഇടവകയുടെ ചരിത്രത്തെ കുറിച്ചു പറഞ്ഞതിനു ശേക്ഷം ഇടവകയുടെയും ഇടവകയിലെ സ്ഥാപനങ്ങളുടെയും റിപ്പോർട്ട് അവതരിപ്പിച്ചു. സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുടെ മധുരമായ ഒരു പാട്ടിനു ശേക്ഷം സുദീപ് അച്ചൻ മുഖ്യ പ്രഭാഷണം നടത്തി. വെസ്റ്റ്ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് Hon കെൻ ജെൻകിൻസ്‌, ഡോക്ടർ വിനോ ഡാനിയേൽ എന്നിവരുടെ  ആശംസ കൾക്ക്  ശേഷം ഇടവക ട്രസ്റ്റീ ഉല്ലാസ് പി താന്നിക്കൽ നന്ദി പ്രകാശിപ്പിച്ചു.  

കോയറിന്റെ പാട്ടിനു ശേക്ഷം ശ്രി ബ്ലെസ്സൺ കുര്യൻ പ്രാർത്ഥിച്ചു. ജോൺ ഫിലിപ്പ് അച്ഛന്റെ പ്രാർത്ഥനയോടെ ഇടവക ദിനാഘോഷങ്ങൾ അനുഗ്രഹപ്രദമായി പര്യവസാനിച്ചു. വിഭവ സ മൃദ്ധമായ  സദ്യയും ഉണ്ടായിരുന്നു.

വെള്ളി, ശനി, ഇടവക ദിനത്തോടനുബന്ധിച്ചു ഇംഗ്ലീഷ് കൺവെൻഷനും ക്രമീകരിച്ചിരുന്നു. ഡോക്ടർ വിനോ ഡാനിയേൽ  അനുഗ്രഹ പ്രദമായ പ്രഭാഷണം നിർവഹിച്ചു     

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.