PRAVASI

സംസ്ഥാനത്ത് സ്കൂൾ ബസ് പരിശോധന! മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ

Blog Image

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിലായി. ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 5 മണി മുതൽ 8 മണി വരെ നടപ്പാക്കിയ ഈ സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്തൊട്ടാകെ 4,504 സ്കൂൾ ബസുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കൂടാതെ കോട്ടയം ജില്ലയിൽ മൂന്നും കണ്ണൂരിൽ രണ്ടും തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള കർശന പരിശോധനകൾ തുടരുമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി. വിജയൻ അറിയിച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.