PRAVASI

കൊച്ചിയിൽ പാർക്കിൽ യുവതിയോടൊപ്പം എത്തിയ യുവാവ് ഊഞ്ഞാൽ ചങ്ങല കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ

Blog Image

കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിൽ ഊഞ്ഞാൽ ചങ്ങല കഴുത്തിൽ കുരുങ്ങി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചെമ്പറക്കി അരിമ്പശ്ശേരി എ.എം. അബ്ദുൽ കരീമിന്റെയും ഷംലയുടെയും മകൻ മുഹമ്മദ് ഫർഹാൻ (21) ആണ് മരിച്ചത്. ഒരു പ്രമുഖ യൂട്യൂബറുടെ ക്യാമറാമാനായി പ്രവർത്തിച്ചു വരികയായിരുന്നു ഫർഹാൻ.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സുഹൃത്തായ യുവതിയോടൊപ്പം പുലർച്ചെ പാർക്കിലെത്തിയ ഫർഹാനും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായതായി പറയപ്പെടുന്നു. തുടർന്ന് യുവാവ് ഊഞ്ഞാലിന്റെ ചങ്ങല കഴുത്തിൽ കുരുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം കണ്ടതിനെത്തുടർന്ന് പരിഭ്രാന്തയായ യുവതി വഴിയാത്രക്കാരോട് സഹായം അഭ്യർത്ഥിക്കുകയും സമീപത്ത് താമസിക്കുന്ന മറ്റ് സുഹൃത്തുക്കളെ വിവരമറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് കടവന്ത്ര പോലീസ് സ്ഥലത്തെത്തിയാണ് ഊഞ്ഞാൽ ചങ്ങലയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഫർഹാന്റെ കൂടെയുണ്ടായിരുന്ന കോട്ടയം സ്വദേശിയായ സുഹൃത്ത് കൊച്ചിയിലെ സ്വകാര്യ കോസ്മെറ്റോളജി ക്ലിനിക്കിലെ ജീവനക്കാരിയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കടവന്ത്ര പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടികൾക്ക് ശേഷം മൃതദേഹം ഖബറടക്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.