കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖല ഇന്ന് വലിയ ഒരു സമരത്തിന്റെ പാതയിൽ ആണ് .കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലിയെടുക്കുന്ന ആയിരക്കണക്കിന് നഴ്സുമാർ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) എന്ന സംഘടനയുടെ നേതൃത്വത്തിൽ അവരുടെ ന്യായമായ വേതനത്തിനും തൊഴിൽ അവകാശങ്ങൾക്കും വേണ്ടി നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു
ഏകദേശം 1500 ൽ പരം സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവർത്തിക്കുന്ന 75,000-ത്തിലധികം നഴ്സുമാരുടെ ജീവിതവും തൊഴിൽ സാഹചര്യവും ഇതേ രംഗത്തെ പൊതുമേഖലയിൽ നേഴ്‌സിങ്ങ് രംഗത്ത് പ്രവർത്തിക്കുന്നവരേക്കാൾ വളരെ പരിതാപകരം ആണ് . അടിസ്ഥാന ശമ്പളം 40000/-രൂപ ആക്കുക എന്ന ആവശ്യമുൾപ്പെടെ ഈ മേഖലയിൽ നേഴ്സുമാർക്ക് ലഭിക്കേണ്ട അടിസ്ഥാനപരമായ ആവശ്യങ്ങൾ നിരവധിയാണ് .

നഴ്സിംഗ് രംഗത്ത് പെൻസിൽവാനിയ ഇൻഡ്യൻ അമേരിക്ക നഴ്സസ് ഒർഗനൈസേഷൻ (PIANO) സ്ഥാപിതമായത് 2006 ൽ ആയിരുന്നു. അന്നു മുതൽ അമേരിക്കയിലും ഇൻഡ്യയിലും നഴ്സുമാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളിലും പിയാനോ കൃത്യമായി ഇടപ്പെട്ടു വരുന്നു. നഴ്സിംഗ് വിദ്യാർത്ഥികളുടെ ബോണ്ട്, സർട്ടിഫിക്കറ്റ് പിടിച്ചുവക്കൽ മുതലായ കാര്യങ്ങളിലും ഉയരം, വയസ്, വിവാഹ സ്ഥിതി മുതലായവയിലും അടിമുടി വന്ന മാറ്റങ്ങളിൽ പിയാനോയുടെ സ്വാധീനം ചില്ലറയല്ല. PIANO യുടെ സ്ഥാപക പ്രസിഡന്റ് ശ്രീമതി ബ്രിജിത് വിൻസെന്റ് ഇപ്പോൾ നടന്നു വരുന്ന നേഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒരുലക്ഷം രൂപ ധനസഹായം നൽകി . തികച്ചും ന്യായമായ ഈ സമരത്തിന് സാമ്പത്തികമായി സഹായം ചെയ്ത് നമുക്കും ഇവർക്കൊപ്പം നിൽക്കാം . താൽപ്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിൽ തന്നാൽ കഴിയുന്ന തുക സമർപ്പിക്കാവുന്നതാണ് . ഇത് അവശത അനുഭവിക്കുന്ന നേഴ്‌സുമാർക്ക് ഒരു വലിയ കൈത്താങ്ങാവും .
KERALA STATE UNITED NURSES ASSOCIATION
AC/ NO 1507135000002296
IFSC CODE: KVBL0001507
KARUR VYSYA BANK, THRISSUR

Bridget vincent

