PRAVASI

കാഞ്ഞങ്ങാടിന് പുതിയൊരു കുതിച്ചുചാട്ടം അനിവാര്യം നമ്മുടെ നാട് മാറണം... നമ്മൾ മാറ്റണം... ഷൈജി ഓട്ടപ്പള്ളിൽ

Blog Image

സ്നേഹമുള്ളവരേ,

ഈ വരുന്ന തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഞാൻ ജനവിധി തേടുകയാണ്. നമ്മുടെ നാടിന്റെ സമഗ്ര വികസനത്തിനായും, നമ്മുടെ നാട് നേരിടുന്ന  നിരവധിയായ   പ്രശ്നങ്ങളുടെ  പരിഹാരത്തിനായും എന്നും നിങ്ങളുടെ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് ആദ്യമേ നൽകട്ടെ. 

കാഞ്ഞങ്ങാടിന്റെ വികസന സ്വപ്നങ്ങൾക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന യാഥാർത്ഥ്യം നമ്മുക്ക് മുന്നിലുണ്ട്. ഇച്ഛാശക്തിയില്ലാത്ത ഭരണനേതൃത്വങ്ങളുടെ അവഗണനയാണ് നമ്മുടെ നാടും നാട്ടുകാരും അനുഭവിക്കുന്ന പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണം. അടിസ്ഥാന സൗകര്യ വികസനത്തിലും, ആരോഗ്യ-വിദ്യാഭ്യാസ ടൂറിസം മേഖലകളിലും കാഞ്ഞങ്ങാടിന് പുതിയൊരു കുതിച്ചുചാട്ടം അനിവാര്യമാണ്.

നമ്മുടെ നാട് മാറണം... നമ്മൾ മാറ്റണം...

 സാധാരണക്കാരന്റെ നീറുന്ന പ്രശ്നങ്ങളിൽ ഇടപെടാനുമായി കാഞ്ഞങ്ങാടിന്റെ നല്ല നാളേക്കായുള്ള പോരാട്ടത്തിൽ നിങ്ങൾക്കൊപ്പം എന്നും ഞാനുണ്ടാകും.

നമ്മുടെ നാടിന്റെ സമഗ്ര മാറ്റത്തിനായി, വികസനത്തിനായി നിങ്ങളോരോരുത്തരുടേയും വിലയേറിയ വോട്ട് ഓട്ടോറിക്ഷ ചിഹ്നത്തിൽ രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

വിശ്വാസത്തോടെ,

ഷൈജി ഓട്ടപ്പള്ളിൽ

(കാഞ്ഞാങ്ങാട് നിയോജകമണ്ഡലം UDF സ്ഥാനാർത്ഥി)

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.