PRAVASI

റവ.ഫാ. പത്രോസ് ചമ്പക്കരയ്ക് ഊഷ്മളമായ യാത്രയയപ്പ്

Blog Image

അജാക്സ് :ഹോളി ഫാമിലി ക്നാനായ കത്തോലിക്ക മിഷൻ അജാക്സ്, ഇടവക വികാരി റവ. ഫാ. പത്രോസ് ചമ്പക്കരയ്ക്, ഫെബ്രുവരി 15 ഞായറാഴ്ച, ഇടവകജനങ്ങൾ സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനം,കഴിഞ്ഞ പത്തു വർഷക്കാലം കാനഡയിലെ ക്നാനായ മക്കളുടെ ആത്മീയ ഉണർവിനും സാമൂദായിക അടിത്തറയുടെ കെട്ടുറപ്പിനും വേണ്ടി അച്ചൻ നൽകിയ സംഭവനകളോടുള്ള സ്നേഹത്തിൽ ചാലിച്ച നന്ദി പ്രകാശനത്തിന്റെ നേർസാക്ഷ്യം ആയി മാറി.പത്തു വർഷങ്ങൾക്കു മുൻപ് അച്ചൻ കാനഡയിൽ എത്തുമ്പോൾ പ്രത്യേകിച്ച് സഭ സംവിധാനങ്ങൾ ഇല്ലാതിരുന്ന കോട്ടയം രൂപതയുടെ മക്കൾക്ക് വേണ്ടി, അത് മനസ്സിലാക്കി ദൃഢനിശ്ചയത്തോടും ദീർഘവീക്ഷണത്തോടും അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിച്ചതിന്റെ ഫലമായി, കാനഡയിൽ ഒരു ക്നാനായ ഡയറക്ടറേറ്റ് സ്ഥാപിക്കുവാൻ സാധിച്ചു എന്നുള്ളത് ബഹുമാനപ്പെട്ട പത്രോസ് അച്ഛന്റെ കിരീടത്തിലെ ഒരു പൊൻ‌തൂവലായി ചരിത്രതാളുകളിൽ രേഖപ്പെടുത്തി കഴിഞ്ഞു. ആ ക്നാനായ ഡയറക്ടറേറ്റിന്റെ കീഴിൽ വിവിധ പ്രൊവിൻസുകളിലായി നിരവധി മിഷനുകൾ സ്ഥാപിക്കുവാൻ സാധിച്ചു എന്ന് മാത്രമല്ല, സ്വന്തമായൊരു ക്നാനായ ദേവാലയം എന്ന ക്നാനായ മക്കളുടെ ചിരകാല സ്വപ്നം സെക്രെട് ഹാർട്ട്‌ ക്നാനായ കത്തോലിക്ക ദേവാലയം എന്ന നാമത്തിൽ ലണ്ടൻ, ഒന്റാറിയോയിൽ സാധ്യമാക്കുവാൻ പത്രോസ് അച്ചന്റെ ദൈവത്തിൽ ആശ്രയിച്ചുള്ള നിശ്ചയദാർഢ്യത്തിന് സാധിച്ചു എന്നുള്ളതും കാനഡയിലെ ക്നാനായ മക്കളെ സംബന്ധിച്ച് അവിസ്മരണീയമായ മുഹൂർത്തങ്ങളാണ്. നിരവധി അനവധി പ്രതിസന്ധികൾ നേരിട്ടപ്പോഴും സമുദായത്തെ കെട്ടിപ്പെടുത്തുന്നതിൽ നിന്ന് അണുവിട പിന്നോട്ട് പോകാതെ ക്നാനായ മക്കൾക്ക്‌ വേണ്ടിയുള്ള അച്ചന്റെ പ്രയാണം ചരിത്രതാളുകളിൽ സുവർണ ലിപികളാൽ അലേഖനം ചെയ്യപ്പെടും എന്ന് ക്നാനായ മക്കൾ ഒരേ സ്വരത്തിൽ സാക്ഷ്യപ്പെടുത്തി.പ്രസ്തുത സമ്മേളനത്തിൽ ക്നാനായ ഡയറക്ടറേറ്റ് നെ പ്രതിനിധീകരിച്ചു റോയ് പുത്തെൻകളം ആമുഖപ്രഭാഷാണം നടത്തി.ഇടവകയെ പ്രതിനിധീകരിച്ചു കൈക്കാരന്മാരായ ജോമി ജോസ് കാവുമ്പുറം , സ്റ്റീഫൻ ജെയിംസ് വല്ലിശ്ശേരിക്കെട്ടിൽ , സെക്രട്ടറി ക്രിസ്റ്റിൻ മാത്യൂസ് പണ്ടാരശ്ശേരിൽ , അക്കൗണ്ടന്റ് സജോ കുര്യൻ നീലനിരപ്പേൽ , ബിബു എബ്രഹാം കണ്ണങ്കര പുത്തൻപുരയിൽ , ഫിയോനാ സൈമൺ മണ്ണാത്തുമാക്കിൽ , ലിസി തോമസ് ചാലിൽ ,സിജു സ്റ്റീഫൻ മുളയിങ്കൽ , ജുബിൻ ജോസ് കാറതാനത്തു എന്നിവർ പ്രസംഗിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.