PRAVASI

തമിഴ്നാടിന്റെ ‘തായ് മാമൻ’; കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനം! പദ്ധതിയുമായി മുഖ്യമന്ത്രി വിജയ്

Blog Image

തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകാൻ മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന സർക്കാർ തീരുമാനിച്ചു. ‘തായ് മാമൻ ഗോൾഡ് സ്കീം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയിലൂടെ സംസ്ഥാനത്ത് ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാം സ്വർണ്ണത്തിന്റെ മോതിരം ലഭിക്കും. ഈ പദ്ധതിക്കായി 755.83 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.

ജൂൺ 22, 2026-ന് മുഖ്യമന്ത്രിയുടെ ജന്മദിനത്തിൽ ആരംഭിച്ച ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബർ 15-ന് അണ്ണാദുരൈയുടെ ജന്മവാർഷിക ദിനത്തിൽ നടക്കും. സർക്കാർ ആശുപത്രികളിൽ പ്രവേശിക്കുന്ന ഗർഭിണികൾക്ക് ആധാർ കാർഡ്, വോട്ടർ ഐഡി തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയൽ രേഖ സമർപ്പിച്ച് ഈ ആനുകൂല്യം സ്വന്തമാക്കാവുന്നതാണ്. പ്രതിവർഷം 4.2 ലക്ഷത്തോളം പ്രസവങ്ങൾ നടക്കുന്ന തമിഴ്‌നാട്ടിൽ ഇതിനായുള്ള ടെൻഡർ നടപടികൾ കോർപ്പറേഷൻ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

തമിഴ് സംസ്കാരത്തിൽ അമ്മയുടെ സഹോദരൻ കുഞ്ഞുങ്ങൾക്ക് സമ്മാനം നൽകുന്ന ‘തായ് മാമൻ സീർ’ എന്ന ആചാരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. തമിഴ്നാട്ടിലെ മുഴുവൻ കുഞ്ഞുങ്ങളുടെയും മാമനായി താൻ ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് ഇതിലൂടെ മുഖ്യമന്ത്രി വിജയ് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ടിവികെ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് സർക്കാർ അധികാരത്തിലേറിയതോടെ നടപ്പിലാക്കുകയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.