PRAVASI

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ മെഗാ തിരുവാതിരയ്ക്ക് പങ്കാളികളെ ക്ഷണിക്കുന്നു

Blog Image

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22-ന് നടക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ (Cannstatter), 9130 Academy Road, Philadelphia, PA 19114 എന്ന വേദിയിലാണ് ഓണാഘോഷം നടക്കുന്നത്.

മാതാ ഡാൻസ് അക്കാദമിയുടെ ബാനറിൽ പ്രശസ്ത നൃത്തപരിശീലകയായ ബേബി തടവനാലിന്റെ നേതൃത്വത്തെ ആണ് മെഗാ തിരുവാതിര അരങ്ങേറുന്നത്. തിരുവാതിരയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഓണാഘോഷങ്ങളിലൂടെ പ്രദർശിപ്പിക്കുന്ന ഈ മെഗാ തിരുവാതിരയിൽ എല്ലാ പ്രായത്തിലുമുള്ള വനിതകളെയും പങ്കാളികളാകാൻ ട്രൈസ്റ്റേറ്റ് കേരള ഫോറം സ്വാഗതം ചെയ്യുന്നു. നൃത്തം മോഹം മനസ്സിൽ കൊണ്ടുനടക്കുന്ന വനിതകൾക്ക് ഇതൊരു സുവർണാവസരമാണ്.

ഈ സന്ദർശനത്തെ വരവേൽക്കാൻ മലയാളികൾ പൂക്കളമൊരുക്കി, ഓണസദ്യ ഒരുക്കി, ഗാനമേള, നൃത്തരൂപം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ച് ആഘോഷിക്കുന്നു. അതേ ആവേശത്തോടെയും പാരമ്പര്യത്തോടെയും ട്രൈസ്റ്റേറ്റ് കേരള ഫോറവും ഈ വർഷം വിപുലമായ ഓണാഘോഷമാണ് സംഘടിപ്പിക്കുന്നത്. പ്രശസ്ത പിന്നിണി ഗായകർ ഉൾപ്പെടെ നിരവധി സിനിമാ കലാ സാംസ്കാരീക നായകർ പരിപാടിയിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പ്രോഗ്രാം കോർഡിനേറ്റർ റോണി വർഗീസ് (267-213-5544) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.