മലയാള സിനിമയിലെ വ്യത്യസ്തവും കൗതുകകരവുമായ ചിത്രങ്ങളിലൊന്നായിരുന്നു വിനയന്‍ സംവിധാനം ചെയ്ത ‘അത്ഭുതദ്വീപ്’. പൃഥ്വിരാജും ഗിന്നസ് പക്രുവും ആയിരുന്നു ചിത്രത്തിലെ നായകന്മാര്‍. സിനിമ റിലീസ് ചെയ്ത് പത്തൊന്‍പത് വര്‍ഷം കഴിയുമ്പോള്‍ വിനയന്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്
മലയാള സിനിമയിലെ വ്യത്യസ്തവും കൗതുകകരവുമായ ചിത്രങ്ങളിലൊന്നായിരുന്നു വിനയന്‍ സംവിധാനം ചെയ്ത ‘അത്ഭുതദ്വീപ്’. പൃഥ്വിരാജും ഗിന്നസ് പക്രുവും ആയിരുന്നു ചിത്രത്തിലെ നായകന്മാര്‍. സിനിമ റിലീസ് ചെയ്ത് പത്തൊന്‍പത് വര്‍ഷം കഴിയുമ്പോള്‍ വിനയന്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. പൃഥ്വിരാജ് ആടുജീവിതം എന്ന ചിത്രത്തിലൂടെ അന്തര്‍ ദേശീയതലത്തില്‍ ശ്രദ്ധനേടുന്നതിന്റെ സന്തോഷവും വിനയന്‍ പങ്കിടുന്നുണ്ട്.
‘2005 ഏപ്രില്‍ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസു ചെയ്തത്..പരിമിതമായ ബഡ്ജറ്റില്‍ ആയിരുന്നെന്കിലും ഗിന്നസ് പക്രു ഉള്‍പ്പടെ മുന്നൂറോളം കൊച്ചുമനുഷ്യരെ പന്‍കെടുപ്പിച്ചു വലിയ ക്യാന്‍വാസിലായിരുന്നു ചിത്രം പൂര്‍ത്തിയാക്കിയത്. അത്ഭുത ദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പതു വര്‍ഷത്തിനു ശേഷം ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്ന നടനായി മാറിയിരിക്കുന്നു. ഒത്തിരി സന്തോഷമുണ്ട്. അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോഴുള്ള സംഘടനാ പ്രശ്‌നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്നോര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതല്‍ ഭംഗിയായി ഒരു വലിയ ചിത്രമായി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്നു കരുതുന്നു..’, എന്നാണ് വിനയന്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്. എപ്പോഴും ആവര്‍ത്തിച്ച് കാണുന്ന സിനിമകളില്‍ ഒന്നാം അത്ഭുതദ്വീപ് എന്നും ഇവര്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ വാര്‍ഷം ആണ് അത്ഭുതദ്വീപ് വീണ്ടും വരുന്നുവെന്ന് വിനയന്‍ അറിയിച്ചത്. ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും രണ്ടാം ഭാഗത്തില്‍ ഉണ്ടാകും. പൃഥ്വിരാജ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്. മറ്റ് അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.