നാവിൽ വിരിയുന്ന സപ്തസ്വരങ്ങളും
നാളേറെയായ് കേട്ട നാമജപങ്ങളും
ഇന്നും നിലയ്ക്കാതെ മനസ്സിൽ തുളുമ്പുന്ന
ഗന്ധർവ നാദത്തിൻ വിസ്മയമല്ലോ
വരികളാം മുത്തിനെ ഈണത്തിൽ ചാലിച്ചു
നാദവിസ്മയം തീർത്തൊരാ ജീവൻ
കേരളക്കരയിലെ ആബാലവൃദ്ധരും
ഇന്നും മൂളി നടക്കുമാ കണ്ഠനാദം
ജാതിമതഭേദമന്യേ പലദേശമന്യേ
ഹൃദയത്തിലേറ്റൊരു ആത്മനാദം
എൻ ബാല്യകൗമാരയൗവന യാത്രയിൽ
ഞാനേറെ കേട്ടൊരാ ഗന്ധർവ നാദം
ഇനിയുള്ള തലമുറയും കേട്ടുണരും
ഇനിയും നിലയ്ക്കില്ല ആ സ്നേഹനാദം
അഭിമാനപൂരിതം കുറിക്കുന്നു ഞാൻ
എൻ ജന്മദേശത്തെ നിലയ്ക്കാത്ത നാദം
ദിവ്യകൃഷ്ണകുമാർ


