ചിക്കാഗോ: ചിക്കാഗോയിൽ അന്തരിച്ച കല്ലറ സ്വദേശി എബ്രഹാം കണ്ണാരത്തിലിന്റെ ( 82 ) സംസ്കാരം ഫെബ്രുവരി 8 ന് ശനിയാഴ്ച മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വെച്ചു നടത്തപ്പെടും . രാവിലെ 8 മണി മണി മുതൽ 10 മണി വരെ പൊതുദർശനം. തുടർന്ന് ദിവ്യബലിയും പ്രാർത്ഥനാ ശുശ്രൂഷകളും.നൈൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.
ഭാര്യ പരേതയായ ഫിലോമിന മാഞ്ഞൂർ കട്ടപ്പുറം കുടുംബാംഗമാണ്.
മക്കൾ: സോണി കണ്ണാരത്തിൽ ( ചിക്കാഗോ ) , സോളി ജോയൽ ഇലക്കാട്ട് ( ചിക്കാഗോ ) , സോഫി റജീഷ് തൈത്തറയിൽ ( ചിക്കാഗോ ) .
മരുമക്കൾ : ലത മൂന്നു പറയിൽ കൈപ്പുഴ , ജോയൽ ഇലക്കാട്ട് കടുത്തുരുത്തി , റജീഷ് തൈത്തറയിൽ ഒളശ്ശ.

എബ്രഹാം കണ്ണാരത്തിൽ

