PRAVASI

അഡ്വ. ഷിബു മണലയ്ക്ക് കാലിഫോർണിയായിൽ സ്വീകരണം നൽകി

Blog Image

സാൻ ഹൊസെ: പൊതു പ്രവർത്തകനും സ്കോൾ കേരള സ്റ്റേറ്റ് ലയ്സൺ ഓഫീസറുമായ അഡ്വ. ഷിബു മണലയ്ക്ക് കാലിഫോർണിയായിലെ സാൻ ഹോസെയിലെ സുഹൃത്തുക്കളുടെ കൂട്ടായ്മ സ്വീകരണം നൽകി. ബിജു & രശ്മി മുണ്ടമറ്റത്തിൻ്റെ ഭവനത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജെയിംസ് കൊട്ടാരം , ഷാജി ചോഴിയത് ,ബിനോയ് പേടിക്കാട്ടുകുന്നേൽ , ജോഷി തുരുത്തേൽ , ജിൻസ്' കാട്ടുകുന്നിൽ, റെജി ഏബ്രഹാം ,ജിനു പോൾ , ബിജു വർക്കി , പ്രവീൺ മണത്തറ , സജി ചെന്നാത്ത് , ലത്തീഫ് , സുനിൽ പിള്ള തുടങ്ങിയവർ ഷിബു മണലയെ അനുമോദിച്ച് പ്രസംഗിച്ചു.

മലയാളിത്തനിമ സിലിക്കൺ വാലിയിൽ നിലനിർത്തുന്നതിൽ മലയാളി സുഹൃത്തുക്കൾ വഹിക്കുന്ന പങ്കിനെ ഷിബു മണല അഭിനന്ദിക്കുകയും ഫ്രണ്ട്സ് & ഫാമിലി കൂട്ടായ്മയുടെ സ്നേഹോപചാരങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.