PRAVASI

തൊടുപുഴയിൽ പോലീസ് ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും ചീട്ടും കണ്ടെത്തിയ സംഭവം ; റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയെന്ന് രമേശ് ചെന്നിത്തല

Blog Image

തൊടുപുഴ: തൊടുപുഴയിൽ പോലീസ് ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും ചീട്ടും കണ്ടെത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥരിൽ നിന്നുള്ള ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സംഭവത്തിൽ എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പോലീസുകാരെ തടഞ്ഞുവെച്ചതിന് നാട്ടുകാർക്കെതിരെ കേസെടുത്ത കാര്യവും വിശദമായി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ റോയ് സുകുമാരൻ, ഡ്രൈവർ എന്നിവർ സഞ്ചരിച്ച വാഹനമാണ് കഴിഞ്ഞദിവസം നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് തടഞ്ഞുവെച്ചത്. തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ കാണാൻ വൻ ജനക്കൂട്ടം ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം. ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ മദ്യപിച്ചെത്തിയെന്ന സംശയത്തെ തുടർന്ന് വാഹനം തടഞ്ഞു പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും ചീട്ടുകളും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയത്. അതേസമയം, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും അന്യായമായി സംഘം ചേർന്നെന്നും ആരോപിച്ച് കണ്ടാലറിയാവുന്ന 200-ഓളം പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിപിഐഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ എൺപതോളം പേരെ കേസിൽ പ്രതിചേർത്തിട്ടുമുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.