PRAVASI

അമേരിക്ക എന്നത് ആരുടെയും സ്വന്തമല്ല

Blog Image

അമേരിക്കയിലെ ഏഷ്യൻ വംശജരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ചൈനക്കാരാണ് .രണ്ടാമതായി ഇന്ത്യക്കാർ.ജമിനി തന്ന കണക്കനുസരിച്ച് ഏതാണ്ട് 55 ലക്ഷം വരും ഇന്ത്യക്കാർ
അമേരിക്കയിലെ ജനങ്ങളിൽ ഏറ്റവുമധികം വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരിലും ഇന്ത്യക്കാരുണ്ട്
ബിരുദവും ബിരുദാനന്തര ബിരുദവും നേടി. മെഡിക്കൽ ,നഴ്‌സിങ്,ഐ. ടി ,ബിസിനസ് അങ്ങനെ ഇന്ത്യക്കാർ കൈ വെക്കാത്ത മേഖലകൾ അമേരിക്കയിലില്ല
ഹിന്ദു,കൃസ്ത്യൻ,മുസ്ലിം,സിക്ക്,ജൈനമതം ഇങ്ങനെ എല്ലാ മത വിഭാഗങ്ങളും ഇവിടെ ആക്ടീവായി വളർന്ന് കൊണ്ടിരിക്കുന്നു
എല്ലാവരുടെയും ക്ഷേത്രങ്ങളും പള്ളികളും ഇവിടെ എല്ലായിടത്തുമുണ്ട്
എണ്ണായിരത്തിനടുത്ത് ഇന്ത്യൻ റസ്റ്റോറൻ്റുകൾ
രണ്ടായിനത്തിനടുത്ത് ആയുർവേദ ക്ലിനിക്കുകൾ
അങ്ങനെയങ്ങനെ ഇന്ത്യയുടെ പൈതൃകമായി കിട്ടിയ പലതും അമേരിക്കൻ ജനതയുടെ ജീവിതത്തിൻ്റെ ഭാഗം കൂടെയായി മാറിയിട്ട് കാലങ്ങളായി
ഇന്ത്യയിൽ നിന്ന് കുടിയേറിയ ഭാരതത്തിൻ്റെ സ്വന്തം “ യോഗ” എന്നത് ഒരു വ്യായാമം എന്നതിലുപരി holistic lifestyle ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ജീവിതചര്യയായി മാറ്റിയ ഒന്നാണ്
യോഗ ക്ലാസുകൾ, വസ്ത്രങ്ങൾ (Yoga pants), ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിപണി പ്രതിവർഷം 12 ബില്യൺ ഡോളറിലധികം വരുമാനം അമേരിക്കയിൽ ഉണ്ടാക്കുന്നുണ്ട് എന്നാണ് കണക്ക്
ഈ കാര്യങ്ങളൊക്കെ തലയിൽ തലച്ചോറ് എന്ന സംഭവം ഉള്ളവർ മനസ്സിലാക്കും
ഇത് ഇല്ലാത്തവർ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറയും പോലെ തോന്നിയത് പറഞ്ഞ് വംശീയ ആക്ഷേപം നടത്തും
അത് കേട്ട് പ്രതികരിക്കാൻ തൻ്റേടം ഇല്ലാത്തവർ പഞ്ചപുച്ഛമടക്കി നിൽക്കും
അമേരിക്ക എന്നത് ആരുടെയും സ്വന്തമല്ല .ലക്ഷ കണക്കിന് കുടിയേററക്കാർ ലോകത്തിൻ്റെ പല ഭാഗത്ത് നിന്നും കയറി വന്ന് ചോര നീരാക്കി പണിത് ഉയർത്തിയ ഒരു രാഷ്ട്രമാണ്
അവിടെ വിയർപ്പ് തുള്ളികൾ വീഴ്ത്തിയ ഏതൊരു വ്യക്തിക്കും ആ മണ്ണിൽ ഇടമുണ്ട്

ബിന്ദു കാനാ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.