കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ ഐക്യം, വിശ്വാസികളുടെ സാമൂഹ്യ സുരക്ഷ എന്നിവ ലക്ഷ്യമാക്കി വടക്കേ അമേരിക്കയിലെ മുഴുവൻ മലയാളി ഹൈന്ദവ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് 28 ന് അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം സംഘടിപ്പിക്കുന്നു.
അടുത്തൊരു ലോകമഹായുദ്ധ ഭീഷണിയുടെ ആശങ്കയിൽ അമേരിക്കയും ലോകജനതയും എത്തിനിൽക്കുമ്പോൾ വിശ്വശാന്തിക്കായി ഭാരതത്തെയും ആർഷഭാരത ദാർശനികതയേയും ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. സമസ്ത ലോകത്തിന്റെയും ഉയർച്ചക്കായി പ്രാർത്ഥിക്കുന്ന വൈദികപരമ്പര്യത്തിൽ ഉറച്ചുനിന്നുള്ള ഹൈന്ദവശാക്തീകരണം ഇന്ത്യയിലും ലോകത്താകമാനവും ഇന്ന് വിജയകരമായി മുന്നേറുകയാണ്. അതിന്റ ഭാഗമായിട്ടാണ് അമേരിക്കയിലും അത്തരമൊരു ഏകത സംഗമം സംഘടിപ്പിക്കുന്നത്.
.jpeg)
.png)

