ലോസ് ഏഞ്ചല്‍സ് (ചാറ്റ്സ് വർത്ത് ): ജെയിംസ് ചെട്ടിയാത്തിന്‍റെ ഭാര്യ അന്നക്കുട്ടി ജെയിംസിന്‍റെ (80) സംസ്കാര ചടങ്ങുകള്‍ ജനുവരി 24-ന് വെള്ളിയാഴ്ച നടത്തപ്പെടും. പരേത കടുത്തുരുത്തി മണലേല്‍ കുടുംബാംഗമാണ്.
ജനുവരി 24-ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ പൊതുദര്‍ശനവും തുടര്‍ന്ന് സംസ്കാര ശുശ്രൂഷകളും സെന്‍റ് ജോണ്‍ യൂഡ്സ് കാത്തലിക് പള്ളിയില്‍ (9901 Mission Ave, Chatsworth, CA) വെച്ച് നടത്തപ്പെടും. ഒരു മണിക്ക് മിഷന്‍ ഹില്‍സ് കാത്തലിക് സെമിത്തേരിയില്‍ (11160 Stranwood Ave, Mission Hills, CA) സംസ്കാരം നടക്കും.
മക്കള്‍: റ്റോബിന്‍, റ്റിനി, റ്റിമ്മി. മരുമക്കള്‍: സഹാന, റ്റോണി ബേബി പുന്നമംഗലം. കൊച്ചുമക്കള്‍: രമ്യ, നവീന്‍, അശോക്, ജെയ്, സിയ.
സഹോദരങ്ങള്‍: ലീലാമ്മ സിറിയക് എടമ്പാടം, പരേതരായ മത്തായി മണലേല്‍, ചാക്കോ മണലേല്‍, സിസ്റ്റര്‍ ബോര്‍ജിയ, മറിയാമ്മ മണലേല്‍.
വല്‍സ & ജേക്കബ് മുത്തോലത്ത്, സോഫി & തോമസ് പച്ചിക്കര, ലിസ & ജോസ് ചക്കാലക്കല്‍, ബാബു (സിറിയക്) & ഫിലോമിന കിഴക്കനടി. ജോസ് & പരേതയായ ഏലമ്മ കടവില്‍, പരേതരായ അലക്സാണ്ടര്‍ & മാഗി മാളിയേക്കല്‍, ബ്രദര്‍ കുര്യാക്കോസ് ചെട്ടിയാത്ത് എന്നിവര്‍ പരേതയുടെ അടുത്ത ബന്ധുക്കളാണ്.
1976-ല്‍ രൂപംകൊണ്ട ഇന്‍ഡ്യന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്‍റെയും (IKCC NY) ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സതേണ്‍ കാലിഫോര്‍ണിയായുടെയും സ്ഥാപക അംഗങ്ങളില്‍ പ്രമുഖരായിരുന്നു ചെട്ടിയാത്ത് ജെയിംസ്-അന്നക്കുട്ടി ദമ്പതികള്‍.



