കല്ലറ: കല്ലറ കണ്ണാരത്തിൽ പരേതനായ കെ.ജെ സ്റ്റീഫൻ്റെ ( റിട്ടയർഡ് നേവി ഉദ്യോഗസ്ഥൻ ) ഭാര്യ അന്നമ്മ സ്റ്റീഫൻ കണ്ണാരത്തിൽ ( 95 വയസ് - റിട്ടയർഡ് ഹെഡ് മിസ്ട്രസ് , മേമ്മുറി എൽ. പി. സ്കൂൾ ) അന്തരിച്ചു. പരേത കുറ്റൂർ കുടകശ്ശേരിൽ കുടുംബാംഗമാണ്. സംസ്ക്കാരം മാർച്ച് 4 ന് ചൊവ്വാഴ്ച നടത്തപ്പെടും . മൃതദേഹം അന്നേ ദിവസം രാവിലെ 10 മണിക്ക് കോട്ടയം നാഗമ്പടത്തുള്ള മകൻ ബാബു സ്റ്റീഫൻ കണ്ണാരത്തിലിൻ്റെ വസതിയിൽ കൊണ്ടുവരുന്നതും, ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 4 : 30 ന് കല്ലറ സെൻ്റ് മേരീസ് പുത്തൻ പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതാണ് .
മക്കൾ: എൽസി നെടുംചിറയിൽ (ഒളശ്ശ ) , ബാബു സ്റ്റീഫൻ കണ്ണാരത്തിൽ ( ചിക്കാഗോ ) , ഷേർലി കടമാൻകുന്നേൽ ( ചെന്നൈ ) , റോബിൻ കണ്ണാരത്തിൽ ( കൊച്ചി ), അനിമോൾ മുതുകുളത്ത് ( ഹൂസ്റ്റൺ ).
മരുമക്കൾ: തോമസ് നെടും ചിറയിൽ ( ഒളശ്ശ ) , എൽ സമ്മ തൊട്ടിച്ചിറയിൽ ( ചിക്കാഗോ ), പരേതനായ റോയി കടമാൻകുന്നേൽ , ശോഭ രോഹിണി ഭവൻ ( കൊച്ചി ), ബിജു തോമസ് മുതുകുളത്ത് ( ഹൂസ്റ്റൺ )

അന്നമ്മ സ്റ്റീഫൻ കണ്ണാരത്തിൽ

