PRAVASI

വീണ്ടും മയക്കുവെടിവച്ചു, ഇക്കുറിയും ചക്കക്കൊമ്പന് ഏറ്റില്ല; ചിന്നക്കനാലിൽ ദൗത്യം മൂന്നാം ദിവസവും പ്രതിസന്ധിയിൽ

Blog Image

ഇടുക്കി: കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം മൂന്നാം ദിവസവും പ്രതിസന്ധിയിൽ. ഇന്ന് ഓമനക്കുഴി ഭാഗത്തുവെച്ച് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും, മരുന്ന് ആനയുടെ ശരീരത്തിൽ ഏറ്റില്ല. ആദ്യ ദിവസം (നവംബർ 25) ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും പൂർണ്ണമായി മയങ്ങിയിരുന്നില്ല. തുടർന്ന് പ്രയോഗിച്ച ബൂസ്റ്റർ ഡോസ് ശരീരത്തിൽ കൃത്യമായി ഏൽക്കാതെ പോവുകയും, കനത്ത മഴയും കോടമഞ്ഞും കാരണം ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയുമായിരുന്നു.

രണ്ടാം ദിവസം (നവംബർ 26) രാവിലെ ദൗത്യം പുനരാരംഭിച്ചെങ്കിലും, മയക്കുവെടി വെക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാൻ സാധിക്കാത്തതിനാൽ വെടിവെക്കാനായില്ല. മൂന്നാം ദിവസം (നവംബർ 27) ഓമനക്കുഴിയിൽ വെച്ച് വീണ്ടും മയക്കുവെടി പ്രയോഗിച്ചെങ്കിലും ആന മയങ്ങിയില്ല. ആന ജലാശയത്തിന് സമീപമുള്ള നടുത്തുരുത്തി, 301 കോളനി ഭാഗങ്ങളിലേക്ക് നീങ്ങുന്നതും, ഒപ്പം ഒരു പിടിയാനയും കുഞ്ഞും എത്തിയതും ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. ‘വിക്രം’, ‘ഭരത്’ എന്നീ രണ്ട് കുങ്കിയാനകളുടെയും 140-ഓളം വരുന്ന ദൗത്യസംഘത്തിന്റെയും സഹായത്തോടെ ചക്കക്കൊമ്പനെ അനുയോജ്യമായ സ്ഥലത്തേക്ക് എത്തിച്ച് വീണ്ടും മയക്കുവെടി വെക്കാനുള്ള തീവ്രശ്രമങ്ങളാണ് നിലവിൽ തുടരുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.