PRAVASI

ആഷിഫ് കരേടത്ത് ഹ്യൂസ്റ്റണിൽ നിര്യാതനായി

Blog Image

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ നിവാസികളായ കാഞ്ഞിരമറ്റം കരേടത്ത് വീട്ടിൽ അജീത്ത് കരേടത്തിന്റെയും, പന്തളം അരുൺ നിവാസിൽ സുജ (അനീഷ്യ) റൗത്തർ-കരേടത്തിന്റെയും മകൻ ആഷിഫ് (29) ഹൃദയാഘാതം മൂലം ഹ്യൂസ്റ്റണിൽ നിര്യാതനായി.

കരേടത്ത്, കാഞ്ഞിരമറ്റം സ്വദേശികളായ അബൂബക്കർ–നബീസ ദമ്പതികളുടെയും, അരുൺ നിവാസ്, പന്തളം സ്വദേശികളായ സുലൈമാൻ–സുബൈദ ദമ്പതികളുടെയും  കൊച്ചുമകനാണ്‌ പരേതൻ. 

സഹോദരി: ഐഷ കരേടത്ത്. 

സാമൂഹിക പ്രവർത്തകനും, വടക്കേ അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻസ് (NANMMA)-യുടെ സ്ഥാപക ഭാരവാഹികളിൽ ഒരാളുമാണ് അജീത്.  മകന്റെ വിയോഗ വാർത്തയറിഞ്ഞ് കേരളത്തിലായിരുന്ന അജീത് അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്.

ആഷിഫിന്റെ ജനാസ നമസ്കാരത്തിന്റെ വിവരങ്ങൾ നവംബർ 28 ശനിയാഴ്ച അറിയിക്കുന്നതാണ്. ഖബറടക്കം ഹ്യൂസ്റ്റണിൽ നടക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.