ചിക്കാഗോ : മലയാളി പോലീസ് ഉദ്യോഗസ്ഥൻ ആന്റണി പടിയറ ധീരതക്കുള്ള പോലീസ് ഡിപ്പാർട്മെന്റ് അംഗീകാരത്തിന് അർഹനായി. തോക്കുമായി ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ ആക്രമിയെ നേരിട്ട് കീഴ്പ്പെടുത്തിയതിനാണ് ഡിപ്പാർട്മെന്റ് ആന്റണിക്ക് അംഗീകാരം നൽകിയത്. ചിക്കാഗോയുടെ നോർത്ത് സബേർബായ Arlington Heights വില്ലേജ് ഹാളിൽ നടന്ന ചടങ്ങിൽ ആന്റണിയെ അംഗീകാരം നൽകി ആദരിച്ചു.ധീരതയ്ക്കുള്ള പോലീസിലെ ഏറ്റവും ഉയർന്ന ബഹുമതിയാണ് ഇത് .
Arlington Heights പോലീസ് ഡിപ്പാർട്മെന്റിൽ കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലമായി ആന്റണി പടിയറ ജോലി ചെയ്ത് വരികയാണ് . ഭാര്യ ഷെറിൽ. രണ്ട് കുട്ടികളുണ്ട്. സെബാസ്റ്റ്യൻ പടിയറയും റോസിയും ആണ് ആന്റണിയുടെ മാതാപിതാക്കൾ. ചിക്കാഗോയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ പീറ്റർ കുളങ്ങരയുടെയും സാലികുട്ടിയുടെയും മകളാണ് ഷെറിൽ. മലയാളിയായ പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച ധീരതക്കുള്ള ഈ അംഗീകാരത്തിൽ ചിക്കാഗോയിലെ മലയാളി സമൂഹം ആഹ്ലാദത്തിലാണ് .
.jpg)

